പ്രളയം മൂടി; കോണ്‍ഗ്രസ് ഓഫീസ് വൃത്തിയാക്കി ഡിവൈഎഫ്ഐക്കാര്‍‍; മാതൃക‌

dyfi-congress
SHARE

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് വൃത്തിയാക്കി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍.  മട്ടന്നൂർ പൊറോറയിലെ കോണ്‍ഗ്രസ്‌ ഓഫീസായ പ്രിയദര്‍ശിനി ക്ലബ്ബാണ്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചത്‌. 

ബാബുജി മണി എന്നയാള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്:

''ഇതാണ്‌ മാതൃക.....

രാഷ്ട്രീയവൈരാഗ്യം തലയ്‌ക്ക്‌ പിടിച്ച്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെപോലും കണ്ണുമടച്ച്‌ എതിര്‍ക്കുന്നവര്‍ ഈ മാതൃകയൊന്ന്‌ കാണണം........

പ്രളയജലം കയറി ഉപയോഗയോഗ്യമല്ലാതായ കോണ്‍ഗ്രസ്‌ ഓഫീസും ശുചീകരിച്ചത്‌ ഡിവൈഎഫ്‌ഐ വളണ്ടിയര്‍മാര്‍. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ പൊറോറയിലെ കോണ്‍ഗ്രസ്‌ ഓഫീസായ പ്രിയദര്‍ശിനി ക്ലബ്ബാണ്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചത്‌. ഡിവൈഎഫ്‌ഐ മട്ടന്നൂര്‍ ബ്ലോക്ക്‌ കമ്മിറ്റിയുടെ കീഴിലുള്ള യുവജന സ്‌ക്വാഡുകള്‍ ബ്ലോക്ക്‌ പരിധിയിലെ പ്രളയബാധിത പ്രദേശങ്ങളിലെല്ലാം ഇന്ന് ശുചീകരണത്തിനിറങ്ങിയപ്പോള്‍ കോണ്‍ഗ്രസ്‌ ഓഫീസാണെന്ന്‌ കണ്ട്‌ മാറിനിന്നില്ല. ഒരു മടിയും കാണിക്കാതെ യുവാക്കള്‍ പ്രിയദര്‍ശിനി ക്ലബ്ബും വൃത്തിയാക്കുയായിരുന്നു. ഏളന്നൂര്‍ യൂണിറ്റിലെ വളണ്ടിയര്‍മരാണ്‌ കോണ്‍ഗ്രസ്‌ ഓഫീസിന്റെ വരാന്തയും ഓഫീസ്‌ മുറിയും ഫര്‍ണിച്ചറുകളുമെല്ലാം ഉപയോഗയോഗ്യമാക്കിയത്‌......''

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...