കല്ലും മെറ്റലും താനേ വാരി കുഴിയടച്ചു; പെരുമഴയത്തെ മാലാഖ; വിഡിയോ

albichettan
SHARE

പെരുമഴയത്ത് താന്‍ കണ്ട മാലാഖയെക്കുറിച്ചുള്ള വിഡിയോ പങ്കുവെച്ച് ആര്‍ ജെ നീന. കൊച്ചിയിലെ റോഡ‍ിലുള്ള വലി കുഴി കല്ലും മെറ്റലും വാരി ഇട്ട് അടക്കാന്‍ ശ്രമിക്കുന്ന ആല്‍ബിച്ചേട്ടനെ കുറിച്ചാണ് പോസ്റ്റ്. ട്രാഫിക് നിയന്ത്രിക്കുന്ന ഹോം ഗാർഡ് ആണ് നാട്ടുകാര്‍ ബെന്നിച്ചേട്ടന്‍ എന്നു വിളിക്കുന്ന ആല്‍ബി. 

പോസ്റ്റ് ഇങ്ങനെ; 

''രാവിലെ തന്നെ ഒരു മണിക്കൂർ ബ്ലോക്കിൽ പെട്ട് സമനില തെറ്റിയ ഞാൻ ഇഴഞ്ഞിഴഞ്ഞു കത്രിക്കടവ് പാലം കയറിയപ്പോൾ കണ്ട കാഴ്ച! അവിടെ കേരള പോലീസിന്റെ റെയിൻ കോട്ട് ഇട്ട് ഒരാൾ പാലത്തിലെ ബ്ലോക്ക് ഉണ്ടാക്കുന്ന വലിയ കുഴി അടക്കാൻ കൈ കൊണ്ട് കല്ലും മെറ്റലും വാരി ഇട്ടു ശ്രമിക്കുന്നു!! അവിടെ വണ്ടി നിർത്താൻ കഴിയാത്തത് കൊണ്ട് പാലത്തിൻറെ അപ്പുറം വണ്ടി നിർത്തിയിട്ടു ഓടി വന്നു നോക്കുമ്പോൾ ഇവിടെ ട്രാഫിക് നിയന്ത്രിക്കുന്ന ഹോം ഗാർഡ് ആൽബി ചേട്ടനാണ്.. (പള്ളുരുത്തിക്കാരുടെ ബെന്നിച്ചേട്ടൻ)

മെട്രോ പണിക്കാരെ സോപ്പിട്ട് വലിയ ഒരു കുഴി ആൽബി ചേട്ടൻ അടപ്പിച്ചു. അത് കൊണ്ട് ഈ കുഴി ഒരു അഗാധ ഗർത്തമായില്ല!! കൈകൊണ്ട് വാരിയിട്ട മെറ്റൽ കൊണ്ട് നമ്മൾ ബ്ലോക്കില്ലാതെ കടന്നു പോകുന്നു. രാവിലെ ജോലിക്ക് വൈകിയ ദേഷ്യം ഒരു നിമിഷം കൊണ്ട് കണ്ണുനീരായോ നന്ദിയായോ ഹൃദയത്തിൽ വന്നു നിറഞ്ഞു നിൽക്കുന്നു. 

മഴക്കാലത്ത് നമ്മൾ സുഖമായിരിക്കാൻ സ്വയം കഷ്ടപ്പെടുന്ന ഒരുപാട് ഹീറോസിന്റെ ഒരു പ്രതിനിധിയാണ് എൻറെ കണ്ണിനു മുന്നിൽ കണ്ട ഈ മാലാഖ''. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...