'നാളെ പെരുന്നാളല്ലേ മോളേ'; ക്യാംപിൽ കാൻസറുള്ള ഉമ്മാന്റെ െകട്ടിപ്പിടുത്തം: കുറിപ്പ്

shimna-zeez1
SHARE

ദുരിതാശ്വാസ ക്യാമ്പുകളിലേയും കളക്ഷൻ സെന്ററുകളിലേയും യാഥാർഥ്യങ്ങൾ ജനങ്ങളിലെത്തിച്ച് ഡോക്ടർ ഷിംന അസീസിന്റെ കുറിപ്പ്. ദുരിതാശ്വാസ ക്യാമ്പിലെ ഉള്ളുലയ്ക്കുന്ന  കാര്യങ്ങൾ വിവരിക്കുകയാണ് ഡോക്ടർ. ഇന്നലെ വരെ സുഖമായി ജീവിച്ചവർ ഒരു നിമിഷം കൊണ്ട് ഒന്നുമില്ലാത്തവരായി മാറി. സുഭിക്ഷമായി ഭക്ഷണം കഴിച്ചിരുന്നവർ ക്യാമ്പുകളിലെ ഒരുനേരത്തെ ഭക്ഷണത്തിനായി കാതോർത്തിരിക്കുന്നു. 

ഒരിടത്ത്‌ കാൻസറുള്ളൊരു ഉമ്മാന്റെ കെട്ടിപ്പിടിത്തവും കരച്ചിലും... കൂടെ കരയാൻ ഞങ്ങൾ അഞ്ച്‌ പേരും. അവർ പ്രൊട്ടീൻ പൗഡർ മാത്രമേ കഴിക്കുള്ളൂത്രേ. അവർക്ക്‌ ഇത്‌ വരെ അത്‌ കിട്ടിയിട്ടില്ല. നാളെ ഉച്ചയുടെ മുന്നേ അവർക്കത്‌ എത്തിച്ച്‌ കൊടുക്കാമെന്ന്‌ വാക്ക്‌ പറഞ്ഞിട്ടുണ്ട്‌.

ഡോക്ടറുടെ കുറിപ്പ് വായിക്കാം

പകൽ മുഴുവൻ ഇവർക്കായുള്ള മരുന്നുകൾ തിരഞ്ഞും കളക്ഷൻ സെന്ററിൽ ഓടി നടന്നും... നാലരക്കാണ്‌ ഞങ്ങളെല്ലാവരും നടു നിവർത്തിയത്‌.

പിന്നെ നിലമ്പൂർ ഉരുൾപൊട്ടിയ കവളപ്പാറക്കിങ്ങ്‌ പോന്നു. മൂന്ന്‌ ഡോക്‌ടർമാരും ഒരു ഫാർമസിസ്‌റ്റും ഞങ്ങളുടെ ഒരു സുഹൃത്തും. രണ്ട്‌ ക്യാമ്പുകളിൽ വന്നു.

ഒരിടത്ത്‌ കാൻസറുള്ളൊരു ഉമ്മാന്റെ കെട്ടിപ്പിടിത്തവും കരച്ചിലും... കൂടെ കരയാൻ ഞങ്ങൾ അഞ്ച്‌ പേരും. അവർ പ്രൊട്ടീൻ പൗഡർ മാത്രമേ കഴിക്കുള്ളൂത്രേ. അവർക്ക്‌ ഇത്‌ വരെ അത്‌ കിട്ടിയിട്ടില്ല. നാളെ ഉച്ചയുടെ മുന്നേ അവർക്കത്‌ എത്തിച്ച്‌ കൊടുക്കാമെന്ന്‌ വാക്ക്‌ പറഞ്ഞിട്ടുണ്ട്‌.

പോരാൻ നേരം "നാളെ പെരുന്നാളല്ലേ മോളേ..." എന്ന്‌ പറഞ്ഞ്‌ പിന്നെയുമവർ കരഞ്ഞു. നാളെ അവർക്ക്‌ പ്രൊട്ടീൻ പൗഡർ എത്തിച്ച്‌ കൊടുക്കണം.

തൊട്ടടുത്തുള്ള മറ്റൊരു ക്യാമ്പിലായിരുന്നു ഞങ്ങൾ കുറേയേറെ നേരം. ഒരുപാട് മനുഷ്യരെ കണ്ടു. പതിനേഴ്‌ വയസ്സുള്ള പേരക്കുട്ടിയുടെ അഴുകിയ ശരീരം കാണേണ്ടി വന്ന എൺപത്‌ വയസ്സുകാരിയും ''എവിടെയായിരുന്നു ഞങ്ങളുടെ വീട്‌" എന്ന്‌ ചോദിക്കുന്ന കുറേ അമ്മമാരും...

ഛർദ്ദിച്ച്‌ വന്ന കുഞ്ഞുമോൾ പറഞ്ഞത്‌ - "ചോറ്‌ കിട്ടുന്നേനും കുറേ മുന്നെ വിശന്നിരുന്നു. " 

എപ്പോഴും പെറുക്കിതിന്നോണ്ടിരിക്കുന്ന കുഞ്ഞാണ്‌, ഇവിടുന്ന്‌ നേരത്തിനല്ലേ കിട്ടൂ? അവളുടെ അമ്മ കണ്ണിലേക്ക്‌ നോക്കി ഞാനും.

കുറേ പ്രായമുള്ള അമ്മമാര്‌, റെസ്‌ക്യൂ ഫോഴ്‌സിലെ ഉദ്യോഗസ്ഥർ, കുഞ്ഞുങ്ങൾ, തങ്ങളുടെ ഓഡിറ്റോറിയം ഉദ്‌ഘാടനം കഴിഞ്ഞയുടൻ ക്യാമ്പാക്കാൻ വിട്ടു കൊടുത്ത മാളൂവി താത്തയും ഭർത്താവും...

ഇന്ന്‌ കവളപ്പാറയിലെ ഒരു ബോഡി തിരിച്ചറിഞ്ഞത്‌ പുതുമണവാട്ടിയുടെ കഴുത്തിലെ മഹറ്‌ കണ്ടാണ്‌, ഒരാളെ മൂക്കുത്തി കണ്ടും...

അവരുടെ ചോറിന്റെ ഒരു പങ്ക്‌ ഞങ്ങൾക്കും കിട്ടി. അവരുടെ അടുക്കളയിൽ കയറിയിരുന്ന്‌ വർത്താനം പറഞ്ഞു. ദേ, തിരിച്ചിറങ്ങിയിട്ട്‌ കുറച്ച്‌ നേരമായി.

ഇത്ര അർത്‌ഥവത്തായ ഒരു പെരുന്നാൾരാവ്‌ ആയുസ്സിലുണ്ടായിട്ടില്ല. എന്തെല്ലാം പാഠങ്ങളാണ്‌ ജീവിതം. ഈദ്‌ മുബാറക് പ്രിയപ്പെട്ടവരേ...

#നമ്മൾ_അതിജീവിക്കും

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...