പുത്തുമല ദുരന്തഭൂമിയിലും 'ചെറുതോണി ഹീറോ'; കനയ്യയെ കണ്ടെത്തി മനോരമ സംഘം

kanhayya12
SHARE

കഴിഞ്ഞ പ്രളയത്തിനിടെ ചെറുതോണിയിൽ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് മലയാളിയുടെ ഹൃദയത്തിലേക്ക് ഓടിക്കയറിയ രക്ഷകൻ കനയ്യകുമാർ വയനാട്ടിലും എത്തി. പുത്തുമലയിലെ ദുരന്തഭൂമിയിലാണ് മനോരമ ന്യൂസ് സംഘം കനയ്യകുമാറിനെ കണ്ടത്.  

കേരളം കണ്ട മഹാപ്രളയത്തിൽ ആരും മറക്കാത്ത ചിത്രമാണിത്. കനയ്യകുമാർ . ദുരന്തനിവാരണ സേനയിലെ കോൺസ്റ്റബിൾ . ബീഹാറുകാരൻ. പനി ബാധിച്ച കുഞ്ഞിന് വേഗം ചികിൽസ കിട്ടാൻ ചെറുതോണി പാലത്തിലൂടെ ഓടിയ ധീരൻ. രക്ഷാപ്രവർത്തനത്തിന് പുതിയ മാനം നൽകിയ കനയ്യകുമാർ വയനാട്ടിലെ പുത്തുമലയിലും സജീവമായി ഇറങ്ങി. രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും വിശ്രമമില്ലാതെ ഓടി നടന്നു. ഒട്ടേറെ പേരെ ദുരന്ത ഭൂമിയിൽ നിന്ന് ക്യാംപിൽ എത്തിച്ചു. 

ചെന്നൈയിൽ നിന്നെത്തിയ ദുരന്തനിവാരണ സംഘത്തിലായിരുന്നു കനയകുമാർ. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് വിലക്കുണ്ട്. കേരളത്തിൽ അടിയന്തിര ഡ്യൂട്ടി കിട്ടുമ്പോൾ ഓടിയെത്താൻ മടിയില്ല. ചെറുതോണിയിലെ സൂപ്പർ സ്റ്റാറിന് എല്ലായിടത്തും ആരാധകരുണ്ട്. പുത്തുമലയിലെ ഡ്യൂട്ടി കഴിഞ്ഞാൽ വീണ്ടും ചെന്നൈയ്ക്ക് മടങ്ങും.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...