ജീവനുള്ളതല്ലേ?; നനഞ്ഞു വിറച്ച കുട്ടിക്കുരങ്ങനെ നെഞ്ചോട് ചേർത്ത്: വിഡിയോ

monkey-rescue
SHARE

തോരാതെ പെയ്യുന്ന മഴയും വെള്ളപ്പൊക്കവും കേരളത്തെ മറ്റൊരു പ്രളയഭീതിയുടെ വക്കിലാണ് എത്തിച്ചിരിക്കുന്നത്. വിവിധ ജില്ലകളിലായി പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മണ്ണിടിച്ചിലും മറ്റു പ്രകൃതി ക്ഷോഭങ്ങളും പലരുടെയും ജീവനും സ്വത്തും കവർന്നു കഴിഞ്ഞു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് രക്ഷാപ്രവർത്തകരാണ് വിവിധ ഇടങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.

രക്ഷാപ്രവർത്തനത്തിന്റെ വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതില്‍ ഒരു വിഡിയോ ആരുടെയും ഹൃദയത്തിൽ തൊടുന്നതാണ്.

രക്ഷാപ്രവർത്തനത്തിനിടെ ഒരാൾ ഒരു കുരങ്ങൻകുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. നനഞ്ഞു വിറയ്ക്കുന്ന കുട്ടിക്കുരങ്ങൻ അദ്ദേഹത്തിന്റെ നെഞ്ചോട് ചേർന്നിരിക്കുകയാണ്. കുരങ്ങിന്റെ പുറത്ത് വാൽസല്യത്തോടെ തടവുന്ന അദ്ദേഹം ചെറുതായി വിതുമ്പുന്നതും വിഡിയോയിലുണ്ട്.

‘ഇദ്ദേഹം ആരാണ് എന്ന് അറിയില്ല...എങ്കിലും നമിക്കുന്നു നിങ്ങളെ? ആ കണ്ണുനിറയുന്നതും, അതിൽ കളവ് ഇല്ല.’ എന്ന ചെറു കുറിപ്പോടെയാണ് വിഡിയോ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...