കലക്ടർ രോഷനടുവിൽ; മിസ് യു മാഡം; വാസുകിയ്ക്കായി സൈബർ ലോകം

collector-vasuki
SHARE

കഴിഞ്ഞ പ്രളയകാലത്ത് രക്ഷാപ്രവർത്തകർക്കൊപ്പം തന്നെ ഏറെ കയ്യടി നേടിയ വ്യക്തിയാണ് തിരുവനന്തപുരം മുൻ കലക്ടർ വാസുകി. ജനങ്ങൾക്കൊപ്പം അവരിലൊരാളായി നിന്നായിരുന്നു കലക്ടറുടെ സേവനം. ദുരിതാശ്വാസ ക്യാംപുകളിൽ സാന്ത്വനമായും കരുത്തായും വാസുകി നിന്നു. മാഹാപ്രളയത്തിൽ നിന്നും ഒരുമിച്ച് കരകയറിയ കേരളത്തിന് കലക്ടർ നൽകിയ 'ഓ പോട്' പോലും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. എന്നാൽ ഈ പ്രളയത്തിൽ ഒപ്പം നിൽക്കാൻ വാസുകിയില്ല. വ്യക്തിപരമായ ആവശ്യങ്ങൾക്കായി അവധിയിൽ പ്രവേശിച്ചിരിക്കുകയാണ് കലക്ടർ. 

തിരുവനന്തപുരം കലക്ടർ ഇത്തവണ വാർത്തകളിൽ നിറയുന്നതാകട്ടെ വിവാദത്തിന്റെ പേരിലുമാണ്. ദുരിതബാധിത പ്രദേശങ്ങളിലെ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യസാധനങ്ങളെത്തിക്കുന്നതില്‍ മുഖം തിരിച്ച്  തിരുവനന്തപുരം ജില്ലാ ഭരണകൂടം. തല്‍ക്കാലം സാധനങ്ങള്‍ വേണ്ടെന്നാണ് ജില്ലാ കലക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നതെന്ന തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്റ ഫേസ് ബുക്ക് പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. 

കഴിഞ്ഞവര്‍ഷം പ്രളയബാധിതര്‍ക്ക് ഏറ്റവും കൂടുതല്‍ സഹായങ്ങളെത്തിച്ചത് തലസ്ഥാന ജില്ലയായിരുന്നു. കലക്ടര്‍ കെ.വാസുകിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് വളന്റിയര്‍മാരാണ് അന്ന് കലക്ഷന്‍ സെന്ററുകള്‍ തുറന്ന് സാധനങ്ങള്‍ ശേഖരിച്ചത്.  ഇത്തവണ മലപ്പുറത്തും വയനാട്ടിലും അടക്കം ആയിരക്കണക്കിന് ആളുകള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ കഴിയുമ്പോഴും അവശ്യസാധനങ്ങളുടെ ശേഖരണത്തിന് ജില്ലാഭരണകൂടം ഒന്നു ചെയ്തില്ലെന്ന് മാത്രമല്ല സാധനങ്ങള്‍ തല്‍ക്കാലം വേണ്ടെന്നാണ് ജില്ലകളില്‍ നിന്ന് അറിയിച്ചിരിക്കുന്നതെന്നായിരുന്നു തിരുവനന്തപുരം ജില്ലാ കലക്ടറുടെ പ്രതികരണം. 

തിരുവനന്തപുരം നഗരസഭ പത്തിടങ്ങളില്‍ കലക്ഷന്‍ സെന്ററുകള്‍ തുറന്നെങ്കിലും ആവശ്യത്തിന് സാധനങ്ങള്‍ കിട്ടുന്നില്ല. കലക്ടറുടെ നിസംഗതയാണ് ആളുകളെ കലക്ഷന്‍ സെന്ററുകളില്‍ നിന്ന് അകറ്റുന്നതെന്നാണ് ആക്ഷേപം. ആവശ്യസാധനങ്ങള്‍ ശേഖരണത്തില്‍  ഏകോപനം വേണ്ടിയിരിക്കെ ശനിയാഴ്ച കലക്ടര്‍ അവധിയെടുത്ത് പോയതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഈ അവസരത്തിൽ വാസുകിയെ ഏറെ മിസ് ചെയ്യുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതികരണം ഉയരുന്നത്. വാസുകിയുണ്ടായിരുന്നെങ്കിൽ ഇത്തരമൊരു അവസ്ഥ സംഭവിക്കില്ലായിരുന്നുവെന്നും സോഷ്യൽലോകം ഒരുപോലെ പറയുന്നു. വാസുകിയെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകളുടെ പ്രവാഹമാണ് കലക്ടർ കെ.ഗോപാലകൃഷ്ണന്റെ വാർത്തയ്ക്ക് താഴെ.  

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...