മനുഷ്യനാണ്; മൽസ്യത്തൊഴിലാളിയാണ്; യുവാവിന് ഹൃദയ സല്ല്യൂട്ട്; വിഡിയോ

social-media-viral-video-flood-again
SHARE

ഇൗ ദുരന്തത്തെയും കേരളം അതിജീവിക്കും എന്ന് ആത്മവിശ്വസം പകരുന്ന ഒട്ടേറെ കാഴ്ചകൾ ചിലർ സൈബർ ലോകത്ത് പങ്കുവയ്ക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ടിരിക്കുന്ന മൽസ്യത്തൊഴിലാളിയുടെ ഒരു വിഡിയോ വൈറലാവുകയാണ്. ദുരിതബാധിതരെ വള്ളത്തിലിരുത്തി അരയ്ക്കൊപ്പം വെള്ളത്തിൽ നിന്നും കൈകൊണ്ട് വഞ്ചി കരയിലേക്ക് വലിക്കുകയാണ് ഇൗ യുവാവ്. കയ്യിലിരിക്കുന്ന പങ്കായം പുഴയിൽ കുത്തി അപകടമില്ലെന്ന് ഉറപ്പിച്ചാണ് യുവാവ് മുന്നോട്ട് പോകുന്നത്. ഇത്തരത്തിൽ ഒട്ടേറെ കാഴ്ചകളാണ് പ്രളയബാധിത മേഖലയിൽ നിന്നും പുറത്തുവരുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: 

മുന്നിൽ ആ തോണിയും വലിച്ചു കൊണ്ട് പോകുന്നവൻ ഉണ്ടല്ലോ എന്റെ നാടിന്റെ അഭിമാനമാണ്. അധികാരികൾ തിരിഞ്ഞ് നോക്കാത്ത ഇടങ്ങളിൽ മിന്നൽ പിണർപോലെ പാഞ്ഞെത്തിയവരാണ് . കരക്കേത്തിയവർ നീട്ടിയ നോട്ട് തിരിച്ചു കൊടുത്തു പ്രാർത്ഥിക്കാൻ.പറഞ്ഞവരാണ് . മുന്നിലെ കുഴിയെയും കുത്തിയൊഴുകുന്ന മലവെള്ളത്തേയും കൂസാതെ നടക്കുന്നവൻ അലറി ആർത്തു വരുന്ന തിരമാലയെ കണ്ട് പേടിക്കാത്തവനാണ്.

സർവോപരി രക്ഷാ പ്രവർത്തനങ്ങൾ കഴിഞ്ഞിട്ട് അവസാനം ബിൽ കൊടുത്തു കാശ് വാങ്ങാൻ പഠിക്കാത്ത മനുഷ്യനാണ് .മത്സ്യത്തൊഴിലാളിയാണ് മനുഷ്യനാണ്.

സാദിഖേ മുത്തേ.കണ്ണുകൾ അഭിമാനം കൊണ്ട് സജലമാകുന്നല്ലോ വല്ലാതെ .

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...