എൻജിൻ ഓഫായി ഭീമൻ ലോറി; വടം കെട്ടി വലിച്ച് നാട്ടുകാർ: അതിജീവനം: വിഡിയോ

kozhikode-lorry-breakdown
SHARE

ഒരുമിച്ച് നിന്ന് ഒത്തുപിടിച്ച് ഒന്നാം പ്രളയത്തെ മലയാളി തോൽപ്പിച്ചു. ഇപ്പോൾ ഇതാ വീണ്ടും വടക്കൻ കേരളം കേഴുകയാണ്. പിൻമാറാതെ മലയാളികൾ ഒത്തുചേരുന്ന കാഴ്ചയാണ് എങ്ങും. ജാതി–മത–രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ഒരുമിച്ച് നിൽക്കുന്ന കാഴ്ചയാണ് എങ്ങും. ഇന്നലെ കോഴിക്കോട് കൊടുവള്ളിയിൽ റോഡിൽ കുടുങ്ങിപ്പോയ കണ്ടെയ്നർ ലോറിയെ ജനങ്ങൾ വടം കെട്ടി വലിച്ചുകൊണ്ടുപോകുന്ന വിഡിയോ ഒട്ടേറെ പേരാണ് പങ്കുവച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനും നാട്ടുകാരും മൽസ്യത്തൊഴിലാളികളും സജീവമാണ്. വിഡിയോ കാണാം. 

ദുരന്തം വിതച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍  കനത്തമഴ തുടരുന്നു. കവളപ്പാറയിലും പുത്തുമലയിലും ഇപ്പോഴും തുടരുന്ന കനത്തമഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയാണ്. കവളപ്പാറയിലേയ്ക്കുള്ള  കരിമ്പുഴ പാലത്തിന്റെ ഒരു ഭാഗം തെന്നിമാറിയതിനാല്‍ ഗതാഗതം നിരോധിച്ചു. 

സൈന്യത്തിന് ഇതുവരേയും  ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തേക്ക് എത്താനായിട്ടില്ല. കാസര്‍കോട്ട് മലയോരപ്രദേശങ്ങളിലും അട്ടപ്പാടിയിലും കനത്തമഴ തുടരുകയാണ്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...