വ്യാജ പ്രച‌ാരണം ആശങ്ക പരത്തുന്നു; ഡാമുകളെ പേടിക്കണ്ട

dam-peechi
SHARE

ചിമ്മിനി ഡ‌ാം

എച്ചിപ്പാറ∙ കനത്തമഴയിൽ ചിമ്മിനി ഡാമിൽ ഒറ്റദിവസം കൊണ്ട് ഒഴുകിയെത്തിയത് സംഭരണ ശേഷിയുടെ 10 ശതമാനം ജലം. ഡാമിലും വൃഷ്ടി പ്രദേശത്തും കനത്ത മഴ ലഭിച്ചു. വ്യാഴാഴ്ച രാവിലെ 35 ശതമാനം ജലമാണ് ഡാമിൽ ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ 63.41 മീറ്റർ ജലനിരപ്പ് രേഖപ്പെടുത്തി. ഇതോടെ  സംഭരണശേഷിയുടെ 44.61 ശതമാനത്തിലെത്തി. ഇന്നലെ രാത്രിയോടെ ജലനിരപ്പ് വർധിച്ച് 50 ശതമാനത്തിൽ എത്തി. ചിമ്മിനി വന്യജീവി സങ്കേതത്തിലേക്കുള്ള പ്രവേശനം വനം വകുപ്പ് താൽക്കാലികമായി നിരോധിച്ചു. 

പെരിങ്ങൽകുത്ത് ഡാം

അതിരപ്പിള്ളി∙വാഴച്ചാൽ  വനമേഖലയിൽ മഴ കുറഞ്ഞു. പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് 2 മീറ്റർ താഴ്ന്ന നിലയിലേക്കെത്തി.കഴിഞ്ഞ ദിവസം 422.70 മീറ്ററായി ഉയർന്ന ജലനിരപ്പ് ഇന്നലെ വൈകിട്ട് 7 മണിയോടെ 420.7 മീറ്ററായി കുറഞ്ഞു.തമിഴ്നാട് തൂണക്കടവ് ഡാം തുറന്ന്  സെക്കൻഡിൽ 450 ഘന അടി വെള്ളം പെരിങ്ങൽകുത്ത് ഡാമിൽ എത്തി.ഡാമിന്റെ ഷട്ടറുകളും സ്ളൂയിസ് ഗേറ്റുകളും തുറന്നിരിക്കുന്നതിനാൽജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയില്ലെന്ന് അധികൃതർ അറിയിച്ചു.ഷോളയാറിൽ വൈദ്യുതി ഉൽപാദനം നിർത്തി പെരിങ്ങൽകുത്ത് ഡാമിലേക്കുള്ള ഒഴുക്ക് നിയന്ത്രിച്ചു

പീച്ചി ഡാം

പീച്ചി∙ അണക്കെട്ടിലേക്കുള്ള നീരൊഴുക്കു കൂടി പക്ഷേ,ജലസംഭരണം മുൻ വർഷത്തേതിന്റെ പകുതി പോലുമെത്തിയില്ല. ഇന്നലെ ഡാമിൽ 40. 67 ദശലക്ഷം മീറ്റർ ക്യൂബ്  ജലമാണുള്ളത്. അതേ സമയം 2018ൽ ഇതേ ദിവസം 88.87 ദശലക്ഷം മീറ്റർ ക്യൂബ് വെള്ളമുണ്ടായിരുന്നു. ഇന്നലെ 74.11 മീറ്റർ ജലനിരപ്പായിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം പരമാവധിയായ 79. 25 മീറ്ററിലും കൂടിയതിനെത്തുടർന്നു ഡാം തുറന്നു വിട്ടിരുന്നു. 

അതേസമയം ഡാമിന്റെ ജലനിരപ്പ് സ്പിൽവേ വരെ പോലും എത്തിയിട്ടില്ല. ഡാം തുറന്നു വിടാതെ തന്നെ മണലിപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്നു ഡാം തുറന്നെന്നും ഡാം ഉടൻ തുറക്കുമെന്നുമുള്ള വ്യാജ പ്രച‌ാരണം നടന്നത് ആശങ്ക പരത്തി . കനത്ത മഴ തുടർന്നാൽ പോലും ഡാം തുറക്കാൻ ദിവസങ്ങൾ വേണ്ടിവരും. ഇന്നലെ പീച്ചിയിൽ 150.6 മില്ലിമീറ്റർ മഴയാണ് പെയ്തത്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...