കുഞ്ഞിനെ താലോലിച്ചും കൊഞ്ചിച്ചും മോദി; ആരെന്ന് തിരഞ്ഞ് സൈബർലോകം

modi-with-baby
SHARE

ആരാണ് പ്രധാനമന്ത്രിയ്ക്കൊപ്പമുള്ള കുഞ്ഞ് വിശിഷ്ടാതിഥി? സൈബർ ലോകം തിരക്കുന്നത് ഇപ്പോൾ ആ കുഞ്ഞിനെയാണ്. പാർലമെന്റിലെ തിരക്കുകൾക്കിടയിലും ഒരു കുഞ്ഞിനെ ലാളിക്കുന്ന നരേന്ദ്രമോദിയുടെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. പ്രധാനമന്ത്രിയുടെ ഔദോഗ്യക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കുഞ്ഞിനെ മടിയിലിരുത്തിയും കൈകളിലെടുത്ത് താരാട്ട് ആട്ടുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ ചിത്രം അതിവേഗമാണ് വൈറലായത്. കുഞ്ഞിന് വേണ്ടി മേശപ്പുറത്ത് രണ്ട് ചോക്ലേറ്റുകളും പ്രധാനമന്ത്രി കരുതിയിരുന്നു.  മധ്യപ്രദേശിലെ ബിജെപി രാജ്യസഭാംഗം സത്യനാരായണ്‍ ജാത്യയുടെ കൊച്ചുമകനാണ് സൈബർ ലോകം തേടിയ കുരുന്ന്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...