പാചകത്തിലും ടിക്ടോക്ക് അമ്മാമ്മ ഹിറ്റ്; രസികൻ മത്തിക്കറിയുടെ രഹസ്യം; വിഡിയോ വൈറൽ

tiktok-fishcurry
SHARE

ടിക് ടോക് പ്രേമികൾക്ക് ഈ അമ്മാമ്മയെ അറിയാതിരിക്കാൻ വഴിയില്ല. ഈ ടിക് ടോക്ക് അമ്മാമ്മ സ്വാഭാവിക അഭിനയംകൊണ്ട് ശ്രദ്ധ നേടിയ ആളാണ്. നോർത്ത് പറവൂരിലെ ചിറ്റാറ്റുകരക്കാരിയായ മേരി ജോസഫ് മാമ്പിള്ളിയെന്ന ഈ അമ്മാമ്മയും കൊച്ചുമകൻ ജിൻസണും ചേർന്നുള്ള വിഡിയോകളെല്ലാം ഹിറ്റാണ്. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. ടിക് ടോക്ക് മാത്രമല്ല നല്ല അസ്സൽ പാചക വിദഗ്ധ കൂടിയാണ് ഈ അമ്മാമ്മ. സ്വാദിഷ്ടമായ മത്തിക്കറി ഉണ്ടാക്കാനുള്ള വിദ്യകൾ പറഞ്ഞു തരികയാണ് അമ്മാമ്മ പുതിയ വിഡിയോയിലൂടെ.

ചേരുവകൾ

മത്തി – അരക്കിലോ

സവാള – 4 

പച്ചമുളക് – 11

വെളുത്തുള്ളി – 7 അല്ലി 

വിനാഗിരി – ഒന്നര ടീസ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

ഇഞ്ചി – ഒരു കഷണം

കറിവേപ്പില – ഒരു തണ്ട്

വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

സവാള,പച്ചമുളക്,കറിവേപ്പില, ഇഞ്ചി എല്ലാം അരിഞ്ഞ് ഒരു പാത്രത്തിലിട്ട് അടുപ്പിൽ വയ്ക്കാം. തീകത്തിച്ച് ചൂടായി തുടങ്ങുമ്പോൾ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് വഴറ്റുക. നന്നായി വഴറ്റി എടുക്കണം. വഴന്നു വരുമ്പോൾ വെളുത്തുള്ളി രണ്ടായി അരിഞ്ഞത് ചേർക്കാം. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ചെടുക്കുക. വിനാഗിരിയും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളം ഒഴിക്കുക. ഉപ്പും പുളിയും പകത്തിനുണ്ടോന്നു നോക്കി, ആവശ്യത്തിന് ചേർത്തു കൊടുക്കാം. ഇതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മത്തി ചേർത്ത് മൂടിവച്ച് വേവിച്ചെടുക്കുക. വെള്ളം പറ്റിച്ചെടുത്താൽ  നല്ല കിടിലൻ മത്തി കറി റെഡി. മത്തി ചേർത്ത് പത്ത് അല്ലെങ്കിൽ പതിനഞ്ച് മിനിറ്റ് അടച്ചു വച്ചു വേവിക്കണം.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...