ഉപേക്ഷിക്കപ്പെടുമ്പോൾ ഭ്രാന്ത് പിടിക്കരുത്; തകരരുത്; കൈകൊടുക്കൂ: ഒരനുഭവം: കുറിപ്പ്

love-breakup
പ്രതീകാത്മക ചിത്രം; കടപ്പാട് ഇന്റർനെറ്റ്
SHARE

പ്രണയനൈരാശ്യം അഥവാ ബ്രേക്കപ്പ് എല്ലാവരുടേയും ജീവിതത്തെ മോശമായി ബാധിക്കാറുണ്ട്. ജീവിതം തകർന്നതിനെക്കുറിച്ചാലോചിച്ച് ഭ്രാന്ത് പിടിക്കുന്നവരും ആത്മഹത്യയെക്കൂട്ടുപിടിക്കുന്നവരും കുറവല്ല. പെൺകുട്ടികളും ആൺകുട്ടികളും അടുത്തിടപഴകുമ്പോൾ പരസ്പരം ശ്രദ്ധിക്കണമെന്നും നാളെ അവനോ അവളോ ഉപേക്ഷിച്ചു പോകുമ്പോൾ അത് താങ്ങാനുള്ള മനക്കരുത്തുണ്ടാകണമെന്നും പറയുകയാണ് സൈക്കോളജിസ്റ്റായ കല മോഹൻ. അത്തരത്തിലൊരു അനുഭവം പങ്കുവയ്ക്കുകയാണ് കല മോഹന്‍ തന്റെ കുറിപ്പിലൂടെ.

കല മോഹന്‍ എഴുതിയ ഫെയ്സ്ബുക് കുറിപ്പ് വായിക്കാം; 

പലവട്ടം എഴുതാൻ വിരലുകൾ ചലിപ്പിച്ചിട്ടു, ഒടുവിൽ മാറ്റിവച്ച വിഷയം വീണ്ടും കുറിക്കുന്നു.. അവിചാരിതമായി കണ്ടുമുട്ടിയ ഒരു പെൺകുട്ടി എന്നോട് അവളുടെ കഥ പറഞ്ഞു.. ഓർമ്മയായപ്പോൾ മുതൽ സാക്ഷ്യം വഹിച്ച അവളുടെ മാതാപിതാക്കളുടെ വഴക്കുകൾ. അനിയത്തിമാർക്കു അമ്മയോടാണ് സ്നേഹം. അവൾ അച്ഛൻ കുഞ്ഞായിരുന്നു. പെട്ടന്ന്, ഒരുനാൾ, അച്ഛനും അമ്മയും വേർപിരിഞ്ഞു.. മൂന്ന് പെൺമക്കളെയും വേണമെന്ന് പറഞ്ഞില്ല എങ്കിലും എന്നെ എങ്കിലും അച്ഛൻ ആവശ്യപ്പെടും എന്നു കരുതി. അച്ഛനെ കാണാതിരുന്നിട്ടും, അച്ഛനെ മാത്രം ന്യായീകരിക്കാൻ ശ്രമിച്ചു.. 

Case നടത്തി, അതിന് പിന്നാലെ നടക്കാൻ വയ്യ എന്ന അമ്മയുടെ ന്യായത്തെ അംഗീകരിച്ചു. അച്ഛന് ദ്രോഹം ചെയ്യുന്നതൊന്നും കൂട്ടുനിൽക്കാൻ വയ്യ. അച്ഛന്റെ രണ്ടാം വിവാഹം കഴിഞ്ഞു എന്നറിയും വരെ അവൾ അതായിരുന്നു. ആ വിവരം ഉണ്ടാക്കിയ ഷോക്കിൽ, ഒരു ദിവസം മുഴുവൻ ഒറ്റയ്ക്കു മുറിയിൽ ഇരുന്നു. അവിടെ നിന്നും പുറത്തു വന്ന അവൾ, അമ്മയ്ക്ക് ഒപ്പം നിന്നു, ആ കുടുംബം കരകേറ്റാൻ ശ്രമിക്കുന്നു എന്നു കേട്ടപ്പോൾ ഞാൻ അവളുടെ കൈകൾ കൂട്ടിപ്പിടിച്ചു മുത്തം നൽകി.. 

പതിനെട്ടു വയസ്സിൽ 30 കുട്ടികൾക്ക് ട്യൂഷൻ ക്ലാസ്സ്‌ നടത്തുന്നുണ്ട് അവൾ. ആ കിട്ടുന്ന വരുമാനം അമ്മയുടെ സാമ്പത്തിക ബുദ്ധിമുട്ട് ഒരുപാട് പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്.. അവൾ അഭിമാനത്തോടെ പറഞ്ഞു.. അവൾക്കൊരു പ്രണയം ഉണ്ട്.. അവനെ കുറിച്ച് അവൾ വാതോരാതെ പറഞ്ഞു.. ഞാൻ അങ്ങേറ്റത്തെ ഇഷ്‌ടത്തോടെ കേട്ടിരുന്നു.. അടുത്ത ഘട്ടത്തിൽ കടന്നതോടെ എന്റെ ഉള്ളം കാളി തുടങ്ങി.. ഇടയ്ക്ക് ഞാൻ അവന്റെ വീട്ടിൽ പോകും.. അവന്റെ അമ്മ എനിക്ക് അമ്മയേക്കാൾ സ്നേഹം തരാറുണ്ട്. ചോറ് ഉരുട്ടി വായിൽ വച്ചു തരും.. എന്റെ അമ്മ അറിയാതെ ആണ് പോകുന്നത്.. സന്ധ്യ ആകുമ്പോൾ തിരിച്ചു വരും.. ആ കുടുംബത്തിന് ഞാൻ കുറേശെ സഹായം കൊടുക്കുന്നുണ്ട്..

എനിക്ക്, അവളെ ഒന്ന് തല്ലണം എന്നു തോന്നി... ഒറ്റയ്ക്കു അവൾ, അവനോടൊത്ത് ഒരു hotel മുറിയിൽ കഴിഞ്ഞു, അവിടെ വച്ചു ശാരീരിക ബന്ധം പുലർത്തി എന്നു പറഞ്ഞിരുന്നു എങ്കിലും, അതു ഞാൻ ന്യായീകരിക്കാൻ നോക്കിയേനെ.. പല കേസുകളിലും പ്രശ്നം രൂക്ഷം ആകുമ്പോ, ബന്ധം മുറുക്കിയത് സുഹൃത്തായ അവന്റെ അമ്മയുടെ സ്നേഹം കൊടുപ്പു മൂലം ആണെന്ന് പെൺകുട്ടികൾ പറയുന്നത് അടിവര ഇടാറുണ്ട്.. അത്തരം ഒരു കേസിൽ ആദ്യം തന്നെ ആ പയ്യന്റെ അമ്മയെ വിളിപ്പിച്ചു.. കാര്യങ്ങൾ പറഞ്ഞു.. 

മകൻ ഒരു പെൺകുട്ടിയെ വീട്ടിൽ കൊണ്ടു വരുന്നതും, നിങ്ങളുടെ വീട്ടിലെ മുറിയിൽ അവൾ അവനോടൊപ്പം വിശ്രമിച്ചിട്ടു തിരിച്ചു പോകുന്നതും തെറ്റല്ലേ എന്നു ചോദിച്ചപ്പോൾ, അവൻ ആൺകുട്ടിയാണ്, അവന്റെ അത്തരം കാര്യങ്ങളിൽ ഞങ്ങൾ ഇടപെടാറില്ല എന്നു അഹങ്കാരത്തോടെ പറഞ്ഞു. അതേ അമ്മ, അധികകാലം കഴിയും മുൻപേ, അവൾ അവനെ വിട്ടു മറ്റൊരു സുഹൃത്തിനെ കണ്ടെത്തി. എന്റെ മകൻ ആകെ തകർന്നു. അവനെ രക്ഷിക്കൂ എന്നു പറഞ്ഞു ഓടി എത്തി..

എന്ത് കൊണ്ടാണ് നിങ്ങളുടെ മകൻ ശരീരം മാത്രം കൊണ്ട് സ്നേഹം നൽകുന്ന കാമുകൻ ആകും എന്നു നിങ്ങൾ കരുതിയത്? അവനൊരു വിടൻ ആണെന്ന് കരുതിയോ നിങ്ങൾ? അവൻ നന്മകൾ ഇല്ലാത്ത ഒരുത്തൻ ആണെന്ന് ഓർത്തോ അമ്മ? എന്തൊക്കെയോ ചോദിക്കാൻ വന്നത് ഞാൻ വിഴുങ്ങി.. പെൺകുട്ടിയുടെ അതേ പ്രായം ആണ് പയ്യനും.. 18 വയസ്സ് മാത്രം.. മക്കളുടെ ഒപ്പം പരിഷ്കാരി ആയില്ലെങ്കില് തങ്ങളെ അവർ വക വയ്ക്കില്ല എന്ന ചിന്ത ആകാം..ഇതിന്റെ പിന്നിൽ..

മറ്റൊരു കേസിൽ ഒരു പെൺകുട്ടി പലവട്ടം ആൺകുട്ടിയുടെ വീട്ടിൽ പോയി, ആ വീട്ടിലെ അംഗങ്ങളെ സ്വന്തം വീട്ടുകാർ ആയി കരുതി, ദേഹത്ത് കിടന്ന സ്വർണ്ണം വരെ ഊരി കൊടുത്തു.. ഉച്ച കഴിഞ്ഞു class കട്ട്‌ ചെയ്തു, പോകുന്ന ആ ദിവസങ്ങളിൽ, ആൺകുട്ടിയുടെ മുറിയിൽ, ശാരീരിക ബന്ധം പലവട്ടം കഴിഞ്ഞു.. ഇപ്പൊ അവനു അവളെ മടുത്തു.. വീട്ടുകാർ കൈ മലർത്തി.. അവനു നിന്നെ വേണ്ട എങ്കിൽ ഞങ്ങൾ എന്ത് ചെയ്യും? അല്ലേലും നല്ല കുടുംബത്തിലെ പെൺകുട്ടികൾ ഇങ്ങനെ കണ്ടിടം നെരങ്ങുമോ?

പെൺകുട്ടിയുടെ അച്ഛനും അമ്മയും തല കുനിച്ചു കേട്ടിരിക്കുമ്പോൾ എനിക്ക് അസഹ്യമായ വേദന തോന്നി.. ആൺകുട്ടിയും പെൺകുട്ടിയും ഒരേപോലെ ആണ്.. വേർതിരിച്ചു കാണുന്നില്ല.. നല്ല ഒരു ആൺകുട്ടിയെ വാർത്തെടുക്കാൻ അമ്മയ്ക്കു കഴിയും.. നാളെ മറ്റൊരു സ്ത്രീയുടെ കണ്ണുനീര്, അല്ലേൽ സ്വന്തം മകന്റെ നെഞ്ഞുരുക്കത്തിന് അമ്മ കാരണം ആകരുത്.. അതേ പോലെ തന്നെ തിരിച്ചും, മകളുടെ ചങ്ങാതിയെ പുരുഷസുഹൃത്തിനെ തീർച്ചയായും അംഗീകരിക്കാം.. പക്ഷെ, അവരുടെ combine study മുറി അടച്ചിരുന്നു ആകുന്നു എങ്കിൽ.. അവളോ, അവനോ, മനസ്സുകൾ കൊണ്ടു മാത്രം സ്നേഹം പങ്കിടും എന്നു ധരിക്കരുത്..നമ്മൾ കഴിഞ്ഞു പോയ പ്രായം ആണ്.. അന്ന് അവസരം ഇല്ലാത്തതു കൊണ്ടു മാത്രം കിട്ടാതെ പോയ പലതും ആണെന്ന് ഓർക്കണം..

ഒന്നിച്ചൊരു മുറിയിൽ അടച്ചിരുന്നു, xxx video കാണുന്ന ആൺകുട്ടിയും പെൺകുട്ടിയും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ല എങ്കിൽ ആണ് അവിടെ അത്ഭുതം... Sex is not a promise എന്നു സിനിമയിൽ പറഞ്ഞുവയ്ക്കുന്നത് ജീവിതത്തിൽ എത്ര പേർക്ക് പറ്റും എന്നറിയില്ല... കൂട്ടുകാരിയുടെ വീടാകുമ്പോൾ ടെൻഷനും ഇല്ല..  മാതാപിതാക്കൾ ഇതില് എന്ത് കൊണ്ടു വേണ്ടുന്ന താക്കീത് നൽകുന്നില്ല എന്നറിയില്ല..

അതല്ല എങ്കിൽ, എന്ത് പ്രശ്നം നാളെ വന്നാലും മകളോട് ഇതൊക്കെ എന്ത് നിസ്സാരം എന്നു പറഞ്ഞു നിൽക്കാൻ പറ്റണം. ആ ബന്ധത്തിന് വിള്ളൽ വന്നാൽ ഒരു ദുരന്തത്തിൽ കലാശിക്കില്ല എന്നു ഉറപ്പും ഉണ്ടാകണം.. എത്രയോ സംഭവങ്ങൾ നമ്മൾ ഇതിനകം കണ്ട് കഴിഞ്ഞു. ചില കാര്യങ്ങൾ, എത്ര പുരോഗമന ചിന്തകൾ എന്നു അവകാശപ്പെട്ടാലും, യാഥാർഥ്യവുമായി ബന്ധം വരുമ്പോൾ പാളിപ്പോകും.. നാടോടുമ്പോ നടുവേ ഓടാൻ പറ്റാതെ പകച്ചു പോകും. വീട്ടിൽ പാലിക്കേണ്ട സാമാന്യ മര്യാദകൾ പാലിക്കാം. തത്കാലം നമ്മുടെ സംസ്‍കാരം മാറ്റി എടുക്കാൻ പറ്റുന്നതല്ലല്ലോ.. അല്ലേൽ പിന്നെ എന്ത് വന്നാലും ചങ്കൂറ്റത്തോടെ നേരിടണം..

ഉപേക്ഷിക്കപ്പെടുമ്പോൾ ഭ്രാന്ത് പിടിക്കരുത്..  അവഗണനയിൽ തകരരുത്. സന്തോഷത്തോടെ, പരസ്പരം കൈകൊടുത്ത് പിരിയാൻ ആൺകുട്ടിക്കും പെൺകുട്ടിക്കും പറ്റിയാൽ, ഈ post തള്ളി കളയേണ്ട ഒന്നാണ്..

MORE IN SPOTLIGHT
SHOW MORE
Loading...
Loading...