ഇത് ഞങ്ങളുടെ ദീപികയല്ല’; ‘മീ ടൂ’വില്‍ പെട്ട സംവിധായകന്‍റെ വീട്ടിലെത്തി: പ്രതിഷേധം

India Bollywood Wedding
SHARE

ആരാധകരുടെ പ്രിയതാരമാണ് ബോളിവുഡ് നടി ദീപിക പദുക്കോൺ. എന്നാൽ ദീപികയ്ക്കെതിരെ ഹാഷ്ടാഗുകൾ പ്രചരിക്കുകയാണ് സോഷ്യൽ മീഡിയിയൽ. ലൈംഗിക പീഡന ആരോപണം നേരിട്ട സംവിധായകൻ ലവ് രഞ്ജന്റെ പുതിയ ചിത്രത്തിൽ ദീപിക നായികയാകുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചതാണ് പ്രതിഷേധത്തിന്റെ കാരണം.

ഭർത്താവും താരവുമായ രൺവീർ സിങ്ങിനൊപ്പം ദീപിക ലവ് രഞ്ജന്റെ വീട്ടിൽ സന്ദർശനം നടത്തി മണിക്കൂറുകൾക്കകമാണ് ആരാധകർ #NotMyDeepikaഎന്ന ഹാഷ്ടാഗുമായി, അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയത്. തങ്ങളുടെ അതൃപ്തി ആരാധകർ ട്വിറ്ററിലൂടെ താരത്തെ അറിയിച്ചു കൊണ്ടിരിക്കുന്നു.

ഇന്നലെ വൈകിട്ടാണ് രൺബീറും ദീപികയും ലവ് രഞ്ജന്റെ വീട്ടിലെത്തിയത്. അതോടെ ലവ് രഞ്ജൻ ചിത്രത്തിൽ ദീപിക വീണ്ടും അഭിനയിക്കുന്നു എന്ന ഊഹാപോഹങ്ങൾ ശക്തമായി. ലൈംഗിക ആരോപണ കേസിൽ പ്രതിയായ സംവിധായകനൊപ്പം തങ്ങളുടെ പ്രിയതാരം ജോലി ചെയ്യുന്നതിലുള്ള പ്രതിഷേധത്തിലാണ് താരത്തിന്റെ ആരാധകർ.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...