ഒരു അവധി തന്നാൽ ഈ കമന്റ് കാണണോ? കലക്ടറുടെ പേജിൽ കമന്റ് പ്രളയം

collector-fb
SHARE

 മഴ പെയ്താലുടൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയെന്ന് പ്രചരിക്കുകയായിരുന്നു അടുത്തകാലം വരെ പതിവ്. ഇപ്പോൾ അൽപം കൂടി കടന്നാണു കാര്യങ്ങൾ. അവധി പ്രഖ്യാപിച്ചതായി കലക്ടറുടെ അറിയിപ്പ് തന്നെ ഉണ്ടാക്കി വാട്സാപ്പിൽ പ്രചരിപ്പിക്കുകയാണ്. ഇന്നലെ തന്റെ പേരിൽ അവധി പ്രഖ്യാപിച്ച സന്ദേശം പ്രചരിക്കുന്നത് കണ്ട് കലക്ടർ തന്നെ ഞെട്ടി. ഇത് എന്റെ സന്ദേശമല്ല. ഞാനറിഞ്ഞിട്ടേയില്ലെന്നും അവധിയില്ലെന്നും പറഞ്ഞ് ഫെയ്സ് ബുക്കിൽ കല്കടറുടെ ഔദ്യോഗിക പേജിൽ തന്നെ പോസ്റ്റിട്ടു.

അതിന്റെ പിന്നാലെ വന്ന കമന്റുകളാണ് അതിലും രസമായത്. സർ അവധി തന്നില്ലെങ്കിൽ സാധാരണ ഒരു ദിവസം പോലെ കടന്നുപോകും. പക്ഷേ അവധി തന്നാൽ അത് ചരിത്രമാകും. മഴയത്ത് നനഞ്ഞാണ് പോകുന്നതെന്നും അടിവസ്ത്രം വരെ നനഞ്ഞ് ക്ലാസിൽ പോയ ഇരിക്കേണ്ടിവരുമെന്നും സർ ആ സ്ഥിതിക്ക് അവധി തരണമെന്നുമൊക്കെയാണ് കമന്റ്. കിഡ്നിയൊന്നു ചോദിച്ചില്ലല്ലോ..അവധിയല്ലേ ചോദിച്ചുള്ളു അതിങ്ങ് തന്നേക്ക്...ജീവിക്കാനുള്ള കൊതികൊണ്ട് ചോദിക്കുവാ ഒരു അവധി തന്നൂടെ സർ... പനി പിടിച്ചാൽ കല്കടറാകും ഉത്തരവാദിയെന്നുവരെയുണ്ട്. കമന്റുകൾ നൂറുകണക്കിനായപ്പോൾ മറ്റൊരാളുടെ കമന്റ്. ഒരു അവധി തന്നിരുന്നേൽ ഇത്രയും കമന്റ് കാണേണ്ട കാര്യമുണ്ടായിരുന്നോ

MORE IN SPOTLIGHT
SHOW MORE
Loading...
Loading...