കുട്ടിയുടെ വിരൽ ഇഡലി പാത്രത്തിൽ കുടുങ്ങി; ഫയര്‍ഫോഴ്സ് രക്ഷകരായി

kollam-child-safe3
SHARE

ഇഡലി പാത്രത്തിന്റെ അടപ്പിൽ വിരൽ കടത്തിയുള്ള ബാലികയുടെ കളി ഒടുവിൽ കാര്യമായി. മണിക്കൂറുകൾക്കു ശേഷം വിരലിന് ഒരു പോറൽ പോലും ഏൽക്കാതെ അഗ്നിരക്ഷാസേനാംഗങ്ങൾ അടപ്പ് മുറിച്ചു മാറ്റി.

ഇന്നലെ രാവിലെയാണ് മരുത്തടി ചാത്തോലിൽ കിഴക്കതിൽ അനീഷിന്റെ മൂന്നര വയസ്സുള്ള മകളുടെ ചൂണ്ടു വിരൽ ഇഡലി പാത്രത്തിന്റെ അടപ്പിൽ കുടുങ്ങിയത്. വീട്ടുകാർ എത്ര ശ്രമിച്ചിട്ടും വിരൽ പുറത്തെടുക്കാൻ സാധിച്ചില്ല.

ഒടുവിൽ വീട്ടുകാർ കുട്ടിയുമായി ചാമക്കടയിലുള്ള അഗ്നിരക്ഷാസേനാ ഓഫിസിൽ എത്തി. ഇവർ നടത്തിയ ശ്രമവും വിഫലമായതോടെ കടപ്പാക്കടയിലെ യൂണിറ്റിൽ കൊണ്ടു വന്നു. കടപ്പാക്കട അഗ്നിരക്ഷാസേനയിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഇ.ഡൊമനികിന്റെ നേതൃത്വത്തിൽ കട്ടർ ഉപയോഗിച്ച് പാത്രം സാവധാനം മുറിച്ചു മാറ്റി.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...