ആരാണ് ഭക്ഷണം തരുന്നത്; കൗതുകമായി ഒന്നാം ക്ലാസുകാരന്റെ മറുപടി; വൈറൽ

viral-anwser-sheet
SHARE

പരീക്ഷാച്ചോദ്യങ്ങളിലെ കുട്ടിയുത്തരങ്ങൾ പലതും വൈറലായിട്ടുണ്ട്. ഉത്തരപ്പേപ്പറുകളിൽ ചിലരൊക്കെ കത്തിയടികള്‍ നിറക്കാറുണ്ടെങ്കിലും ചില ഉത്തരങ്ങൾ അതിനുമപ്പുറത്തേക്ക് കൗതുമാകാറുണ്ട്, ഏറെ ചിരിപ്പിക്കാറുമുണ്ട്. 

ഭക്ഷണം എവിടെ നിന്നുവരുന്നുവെന്ന ചോദ്യത്തിന് ഒരു ഒന്നാംക്സാസ്സുകാരന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യൽ ചുവരുകളിൽ വൈറലാകുന്നത്. പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു കുട്ടിയുടെ വൈറൽ  മറുപടി. ഭക്ഷണം വരുന്നത് സ്വിഗ്ഗി, സൊമാറ്റോ, ഫുഡ്‍പാണ്ട ഇവയില്‍ നിന്നും എത്തുന്നുവെന്നായിരുന്നു ഒന്നാംക്ലാസുകാരന്റെ ഉത്തരം. 

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. വിദ്യാര്‍ത്ഥിയുടെ മറുപടി സൊമാറ്റോയും സ്വിഗ്ഗിയും പങ്കുവക്കുകയും ചെയ്തു. ഇതോടെ കുട്ടിയാരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പലരും.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...