കാറിനെ സ്വകാര്യ ബസ് ഇടിച്ചു; നാലു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു; വിഡിയോ

kochi-accident
SHARE

നാലുവരി പാതയിലൂടെ പോകുമ്പോൾ അപകടമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു വാഹനത്തിന്റെ കുറ്റം കൊണ്ടായിരിക്കും കൂടുതൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നത്. കഴിഞ്ഞ ദിവസം എറണാകുളത്ത് ഇടപ്പിള്ളിയിൽ സംഭവിച്ച ഈ അപകടം അത്തരത്തിലുള്ളതാണ്. ലോറിയെ മറികടക്കാൻ ശ്രമിച്ച കാറിനെ സ്വകാര്യ ബസ് ഇടിച്ചപ്പോൾ അപകടത്തിൽ നാലു വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്.

വേഗത്തില്‍ വലതുവശത്തെ ലൈനിലൂടെ കാറിലെ മറികടക്കാൻ സ്വകാര്യ ബസ് ശ്രമിച്ചതാണ് അപകട കാരണം. ലൈൻ ട്രാഫിക്കുള്ള സ്ഥലങ്ങളിൽ ലോറി, ബസ് പോലുള്ള വലിയ വാഹനങ്ങൾക്ക് വലതുവശത്തെ സ്പീഡ് വേകളില്‍ പ്രവേശിക്കരുത് എന്നാണ് നിയമം. എന്നാൽ ഇത് കാറ്റിൽ പറത്തി സ്വകാര്യ ബസ് നടത്തിയ മറികടക്കൽ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്.

ബസിന് പുറകെ എത്തിയ മറ്റൊരു വാഹനം ബസിൽ ഇടിക്കാതെ ബ്രേക്ക് ചെയ്തു എങ്കിലും അതിന് പിന്നിലെ വാഹനം വന്നിടിക്കുകയായിരുന്നു. അശ്രദ്ധ മൂലമാണ് രണ്ടാമത്തെ അപകടമുണ്ടായത് എന്നാണ് വിഡിയോയിൽ നിന്ന് മനസിലാകുന്നത്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...