ഓടയിൽ വലിച്ചെറിഞ്ഞ കുഞ്ഞിനെ ജീവിതത്തിലേക്ക് വലിച്ച് കയറ്റി തെരുവ് നായകൾ

doga-saved-baby
SHARE

ഓടയിൽ വലിച്ചെറിഞ്ഞ കുഞ്ഞിന് രക്ഷകരായി തെരുവ് നായകൾ. സ്ത്രീ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞുകൊണ്ടുവന്ന് ഓടയിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞിനെ നായകൾ രക്ഷിച്ചു. ശനിയാഴ്ച പുലർച്ച നാലുമണിയോടെയാണ് സംഭവം. 

ഒരു പ്ലാസ്റ്റിക്ക് കവറിലാക്കി സ്ത്രീ കുഞ്ഞിനെ ഓടയിലേക്ക് വലിച്ചെറിയുന്നതും അതിൽ നിന്ന് രണ്ട് തെരുവ് നായകൾ പ്ലാസ്റ്റിക് കവർ വലിച്ചെടുക്കുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് കവറിൽ കുഞ്ഞിനെ കണ്ടതും നായകൾ ഓരിയിടാൻ തുടങ്ങി. ഇതുകേട്ട് ചുറ്റുപാടുമുള്ള മറ്റ് നായകളും കുരയ്ക്കാൻ തുടങ്ങി.

ഇത് കേട്ട് സമീപവാസികൾ വന്ന് നോക്കിയപ്പോൾ കുഞ്ഞിനെ കണ്ടു. ഒട്ടും താമസിക്കാതെ തന്നെ പൊലീസിലെ അറിയിച്ചു. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞിപ്പോൾ. ജീവനുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. കുഞ്ഞിനെ വലിച്ചെറിഞ്ഞത് അമ്മ തന്നെയാണോയെന്ന് അന്വേഷിക്കുന്നുണ്ട്. ആളെ കണ്ടെത്തിയാൽ ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചുള്ള വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് പറയുന്നു. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...