മൊബൈൽ കളിയ്ക്കിടെ കണ്ടെത്തിയത് അച്ഛന്റെ അവിഹിതം; പിന്നെ സംഭവിച്ചത്

boy-mobile-game
SHARE

മകന് ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകിയ നാൽപത്തിമൂന്നുകാരന്റെ വിവാഹബന്ധത്തിൽ വിള്ളൽ വീണു. പതിനഞ്ചുവർഷം നീണ്ട വിവാഹമാണ് മകന് മൊബൈൽ കളിക്കാൻ കൊടുത്തതിലൂടെ തകർച്ചയുടെ വക്കിലായത്. 43 വയസുള്ള ബംഗളൂർ സ്വദേശിയുടെ ജീവിതമാണ് ഏതാനും നിമിഷം കൊണ്ട് മാറിമറിഞ്ഞത്. 

ഫോൺ പരിശോധിച്ച പതിനഞ്ചുകാരൻ മകൻ കണ്ടെത്തിയത് അച്ഛനും മറ്റൊരു സ്ത്രീയുമായുള്ള ബന്ധം. അവർ തമ്മിലുള്ള ഫോൺ സംഭാഷങ്ങളും വാട്സാപ്പ് സന്ദേശങ്ങളും മകന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് മകൻ കയ്യോടെപൊക്കി അമ്മയെ കാണിച്ചതോടെ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലായി. 

സംഭവത്തെക്കുറിച്ച് ഭർത്താവിനോട് കാര്യങ്ങൾ ചോദിച്ചപ്പോൾ പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തന്നെ വഞ്ചിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഭാര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...