ആ ചരിത്ര വിധി ഈ സന്തോഷത്തിലെത്തി; ഇവർ കോടതി മുറിയിലെ സ്വവർ​ഗ ദമ്പതിമാർ

menaka20
SHARE

സ്വവർ​ഗ സ്നേഹികൾക്കായുള്ള സുപ്രധാന വിധി നേടിയെടുത്ത വനിതാ അഭിഭാഷകരായ അരുന്ധതിയും മേനകയും ഇനി ദമ്പതികൾ. സ്വവർഗ ലൈംഗികബന്ധം കുറ്റകരമാക്കിയിരുന്ന ഐപിസി 377 നെതിരെ ദീർഘനാളാണ് ഇരുവരും പോരാടിയത്. ഒടുവിൽ ഉഭയസമ്മത പ്രകാരമുള്ള ശാരീരിക ബന്ധം കുറ്റകരമല്ലെന്ന് 2018 സെപ്തംബറിൽ സുപ്രീം കോടതി വിധിക്കുകയായിരുന്നു.

 പ്രാക്ടീസ് ചെയ്യുന്ന കോടതിയിൽ തന്നെ രണ്ടാം തരക്കാരായി കണക്കാക്കപ്പെടുന്നത് അം​ഗീകരിക്കാനാവില്ല എന്നായിരുന്നു അഭിഭാഷകരുടെ വാദം.  ചരിത്രം കുറിച്ച കോടതി വിധിയെ സ്വവർ​ഗ സ്നേഹികളുടെ മൗലിക അവകാശമെന്നായിരുന്നു ഇരുവരും അന്ന് വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിലും അരുന്ധതിയും മേനകയും ഇടം നേടിയിരുന്നു.

 സുപ്രീം കോടതി ജസ്റ്റിസ് ആയിരുന്ന മാർക്കണ്ഡേയ കട്ജുവിന്റെ സഹോദരപുത്രിയാണ് അരുന്ധതി. പ്രശസ്ത രാഷ്ട്രീയ ചിന്തകനും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഉപദേഷ്ടാവുമായിരുന്ന മോഹൻ ഗുരുസ്വാമിയുടെ മകളാണ് മേനക.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...