മാൻകുട്ടിയെ പാലൂട്ടുന്ന സ്ത്രീ; ഊഷ്മളം; ആ സ്നേഹത്തിനു പിന്നിലെ കാരണം

woman-feeds-fawn
SHARE

സോഷ്യല്‍ ചുവരുകളെ കീഴടക്കി മാന്‍കുട്ടിയെ പാലൂട്ടുന്ന സ്ത്രീയുടെ ഊഷ്മളചിത്രം. വർഷങ്ങൾക്കു മുൻപ് ഇന്റർനെറ്റില്‍ പ്രത്യക്ഷപ്പെട്ട ചിത്രം ഇപ്പോൾ വീണ്ടും നവമാധ്യമങ്ങളിൽ വൈറലാകുകയാണ്.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പർവീൺ പാസ്വാൻ ആണ് ചിത്രം ട്വീറ്റ് ചെയ്തത്. ആ സ്നേഹത്തിനു പിന്നിലെ കാരണവും അദ്ദേഹം പറഞ്ഞു. 

ജോധ്പൂരിലെ ബിഷ്ണോയ് കമ്മ്യൂണിറ്റിയിൽ പെട്ട സ്ത്രീയെ ആണ് ചിത്രത്തിൽ കാണുന്നത്. സ്വന്തം കുഞ്ഞിനെ എന്നപോലെയാണ് ഇവർ മാൻകുട്ടിയെ നെഞ്ചടക്കി ചേർത്തുപിടിച്ചിരിക്കുന്നത്. ഈ വിഭാഗത്തിൽ പെടുന്നവർക്ക് വളർത്തുമൃഗങ്ങൾ സ്വന്തം കുട്ടികളെപ്പോലെയാണെന്നും ആ സ്നേഹം അവരോട് ഉണ്ടെന്നും പർവീൺ പറയുന്നു. മനുഷ്യക്കുഞ്ഞുക്കളെപ്പോലെ തന്നെയാണ് ഇവർക്കീ മൃഗങ്ങളുമെന്നും പര്‍വീൺ ട്വീറ്റ് ചെയ്യുന്നു. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...