പ്രായം വെറും നമ്പറല്ലേ; മണലും മരപ്പൊടിയും വച്ച് ചിത്രം വരച്ച് വത്സല

oldlady19
SHARE

പ്രായത്തിന്റെ അവശതയെ തോൽപിച്ച് എഴുപത്തിയെട്ടാം വയസിൽ ചിത്രപ്രദർശനം . തൃശൂർ ലളിതകല അക്കാദമിയിൽ ഒറ്റപ്പാലം സ്വദേശിനി വത്സല നാരായണനാണ് ചിത്രപ്രദർശനം നടത്തുന്നത്. തിങ്കളാഴ്ച വരെയാണ് പ്രദർശനം . 

 ഭർത്താവിനൊപ്പം കൊൽക്കത്തയിൽ ജീവിച്ചപ്പോഴാണ് ചിത്രരചന ആരംഭിച്ചത്. അറുപതു വയസിന് ശേഷം ഒരു ഊർജമൊക്കെ കിട്ടിയെന്ന് വത്സല പറയുന്നു. പിന്നെ , മുടങ്ങാതെ ചിത്രങ്ങൾ വരച്ചു. കണ്ടവരെല്ലാം നല്ല അഭിപ്രായങ്ങൾ പറഞ്ഞപ്പോൾ വരയ്ക്കാനുള്ള ആത്മവിശ്വാസം വർധിച്ചു.

ചായങ്ങൾക്കു പുറമെ മണലും മരപ്പൊടിയും തുണി കഷ്ണങ്ങളും ഉപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചത്. പല നിറത്തിലുള്ള തുണികൾ പൊട്ടിച്ചെടുത്ത് ചിത്രങ്ങൾക്ക് നിറം പകർന്നു. ഗ്ലാസ് പെയിന്റിങ്ങിലും ഒരു കൈ നോക്കി. വരച്ചവയിൽ മികച്ചതാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...