ജോലിക്കിടെ കുഞ്ഞിന് പാല് കൊടുത്ത് 'സിഇഒ' അച്ഛൻ; സൂപ്പർ ഡാഡിക്ക് കയ്യടി

ashutosh-with-his-daughter-at-work-place-01
SHARE

വർക്കിങ് മോം എന്നു കേട്ടിട്ടുണ്ടാകും. എന്നാൽ വർക്കിങ്ങ് ഡാഡ് എന്ന പേര് അത്ര സുപരിചിതമല്ല. കാരണം, കുട്ടികളെ നോക്കൽ പലപ്പോഴും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമായാണ് പലരും കണക്കാക്കുന്നത്. എന്നാൽ കുട്ടികളെ നോക്കാനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്ന പുരുഷൻമാർ എണ്ണത്തിൽ കുറവെങ്കിലും ചിലയിടങ്ങളിലെങ്കിലും ഉണ്ടെന്ന് സൂചിപ്പിക്കുകയാണ് സിഇഒ ആയ ഈ അച്ഛൻ. 

ജോലിക്കിടെ കൈക്കു‍ഞ്ഞിന് പാലു കൊടുക്കുന്ന ഈ അച്ഛന്റെ ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. മാർക്കറ്റിങ് കമ്പനിയിലെ സിഇഒ ആയ അഷുതോഷിന്റെയും കുഞ്ഞിന്റെയും ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്.

‌‌നോയിഡയിലെ മാർക്കറ്റിങ് കമ്പനിയിൽ സിഇഒ ആയ അഷുതോഷിനെ സൂപ്പർ സ്റ്റാർ വർക്കിങ് ഡാഡ് എന്നാണ് സോഷ്യൽ ലോകം വിളിക്കുന്നത്. അഷുതോഷിന്റെ സഹപ്രവർത്തകനായ ദുഷ്യന്ത് സിങ് തന്റെ സിഇഒയുടെയും കുഞ്ഞിന്റെയും ചിത്രം പങ്കുവച്ചുകൊണ്ടു കുറിച്ചതിങ്ങനെ 

''അദ്ദേഹം എന്റെ സിഇഒ ആണ്. എല്ലാ അർഥത്തിലും അദ്ദേഹം ഒരു വർക്കിങ് ഡാഡ് തന്നെയാണ്. കുഞ്ഞിന്റെ കാര്യം ശ്രദ്ധിക്കുന്ന നിമിഷത്തിലും എത്ര പെർഫെക്റ്റ് ആയിട്ടാണ് അദ്ദേഹം ജോലി ചെയ്യുന്നത്. നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാനായി ഞാൻ ഈ ചിത്രം പങ്കുവയ്ക്കുകയാണ്''. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...