സൈക്കിളിൽ രാജ്യം ചുറ്റുന്ന അങ്കമാലിക്കാരൻ; മണാലിയിൽ റോഡ് പണിക്കാർക്കൊപ്പം; ശേഷം നേപ്പാളിൽ

evin-raju
SHARE

യാത്രകള്‍ ലഹരിയായവരോടാണ്.... ഒരു അങ്കമാലിക്കാരന്റെ യാത്രാജീവിതമാണിത്. ഒറ്റക്കുള്ള യാത്ര ലഹരിയാക്കിയ എവിന്‍ രാജു എന്ന യുവാവിന്റെ ജീവിതം. കാറിലോ ബുള്ളറ്റിലോ അല്ല, സാധാരണക്കാരന്റെ വാഹനമായ സൈക്കിളിലാണ് എൽവിന്‍ രാജ്യം ചുറ്റുന്നത്. 

അങ്കമാലിയിൽ നിന്നും സൈക്കിളിലാണ് യാത്ര തുടങ്ങിയത്. വീട്ടിൽ നിന്നിറങ്ങി, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവടങ്ങളിലെ സമുദ്രസമാന്തരമായ റോഡുകളിലൂടെയും രാജസ്ഥാനിന്റെ മണലാരണ്യങ്ങളിലൂടെയും ഡൽഹിയിലെത്തിയ ശേഷം നേരെ മണാലിയിലേക്ക്. 

ഇപ്പോൾ രണ്ട് മാസമായി മണാലിയിൽ റോഡ് പണിക്കാർക്കൊപ്പം കൂടിയിരിക്കുകയാണ് ബാക്കി വരുന്ന സമയം അടുത്തുള്ള ഒരു ദാബയിലും ജോലിചെയ്യുന്നു. ഈ പണികൾ ചെയ്തു കിട്ടുന്ന പണം സ്വരൂക്കൂട്ടിവെച്ച് നേപ്പാളിലേക്കു പോകാനാണ് ഉദ്ദേശ്യം. 

അഭിജിത്ത് എന്ന യുവാവാണ് ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ എൽവിന്റെ യാത്രക്കഥ പങ്കുവെച്ചത്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...