കാമുകിയെ പറ്റിക്കാനും ഫെയ്സ്ആപ്! ഒപ്പമുള്ള പെണ്ണിനെ വൃദ്ധയാക്കി; സോഷ്യൽ ചിരി

face-app
SHARE

വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഫെയ്സ് ആപ്പ്. പ്രായം കൂട്ടിയും കുറച്ചും മുഖത്ത് ചുളിവും മുടിയിൽ നരയും ഒക്കെ വരുത്തി സ്വന്തം രൂപം മാറ്റിയെടുക്കാമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. ഇപ്പോഴിതാ ചില കള്ളത്തരങ്ങൾക്കും ഈ ആപ്പ് പ്രയോജനപ്പെടുമെന്നാണ് കണ്ടെത്തൽ.

ഒരു കള്ളക്കാമുകനാണ് ഇവിടെ പിടിയിലായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് എല്ലാവരും. മറ്റൊരു പെണ്ണിനൊപ്പം സമയം ചെലവഴിക്കുകയാണ് കഥയിലെ കാമുകൻ. ഇതിനിടെയാണ് കാമുകിയുടെ സന്ദേശം. എവിടെയെന്ന് ചോദ്യം. വിരുതനായ കാമുകനാകട്ടെ താൻ മുത്തശ്ശിയുടെ ഒപ്പമാണെന്ന് കള്ളം പറഞ്ഞു. ഇതോടെ തെളിവിന് ഫൊട്ടോ അയക്കണമെന്നായി കാമുകി. ഇവിടെയാണ് ഫെയ്സ്ആപ്പ് രംഗപ്രവേശം ചെയ്യുന്നത്. കൂടെയുള്ള പെൺകുട്ടിയെ ഫെയ്സ് ആപ് വഴി വൃദ്ധയാക്കി കോലം മാറ്റി. എന്നിട്ട് ആ സെൽഫി കാമുകിയായ പെൺകുട്ടിക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

സംഭവം ഇപ്പോൾ വൈറലായിരിക്കുകയാണ്. ഇതോടെ ഫെയ്സ് ആപ് വഴി ആരെയും പറ്റിക്കാമെന്ന് തെളിഞ്ഞിരിക്കുകയാണ്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...