'ലൗവ് വാസ് വെരി ഫെയ്മസ്'; ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ്; ഹൃദയം കീഴടക്കി ഒരമ്മ; വി‍ഡിയോ

english-video-18
SHARE

നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയുന്നവർ പോലും ഗ്രാമർ ഓർത്ത് ടെൻഷൻ അടിക്കാറുണ്ട്. ഗ്രാമറിനെക്കുറിച്ച് ടെൻഷൻ അടിക്കാതെ പറയാനുള്ളത് വൃത്തിയായി പറയുന്നതിലാണ് കാര്യം. അത്തരത്തിൽ ഇംഗ്ലീഷ് പറഞ്ഞ് കയ്യടി നേടുകയാണ് ഒരമ്മ. 

പ്രണയിച്ച് വിവാഹം കഴിച്ചതിനെക്കുറിച്ചും മക്കളുടെ വിശേഷങ്ങളെക്കുറിച്ചും ഇംഗ്ലീഷിൽ വാചാലയാകുകയാണ് ഈ അമ്മ. പഠിക്കാൻ പോയിട്ടില്ല എന്ന് തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്. സാധാരണക്കാരിയായ ഒരമ്മ ആത്മവിശ്വാസത്തോടെ, ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്നതിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. 

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വിഡിയോയിൽ ചോദ്യങ്ങൾ ചോദിക്കുന്ന പെൺകുട്ടിയെയും അമ്മയെയും കാണാം. ഈ അമ്മയെപ്പോലെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ് വിഡിയോക്ക് താഴെയുള്ള ഭൂരിഭാഗം കമന്റുകളും. 

ചോദ്യങ്ങൾ ചോദിക്കുന്ന പെൺകുട്ടിയോട് തിരിച്ച് ചോദിക്കാനും അമ്മ മടിക്കുന്നില്ല. എന്തുകൊണ്ട് എന്നെ തിരഞ്ഞെടുത്തു എന്നൊക്കെ അമ്മ ചോദിക്കുന്നുണ്ട്. തന്നെ പെൺകുട്ടി എന്ന് അഭിസംബോധന ചെയ്ത കുട്ടിയെ തിരുത്താനും അവർ മറന്നില്ല. താൻ പെൺകുട്ടിയല്ലെന്നും അമ്മയാണെന്നും മറുപടി നൽകി. 

വിഡിയോ കാണാം: 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...