30 സഹോദരന്മാർ ഒന്നിച്ചു; കിങ്ങിണിയുടെ കല്യാണം നടത്തിക്കൊടുത്തു

kollam-wedding
SHARE

സഹോദരനില്ലാത്ത കിങ്ങിണിക്ക് മംഗല്യ ഭാഗ്യമൊരുക്കാൻ 30 സഹോദരങ്ങൾ ഒന്നിച്ചു. ഇല്ലായ്മകളുടെ നടുവിൽ പകച്ചു നിന്ന കുടുംബത്തിലെ പെൺകുട്ടിക്ക് സ്വപ്ന സമാനമായ വിവാഹം. പന്മന വടുതല എരുവിച്ചേഴത്ത് കിഴക്കതിൽ കിങ്ങിണിക്ക് തേവലക്കര പാലയ്ക്കൽ അവഞ്ചി കിഴക്കതിൽ രാജേഷാണ് ഇന്നലെ വരണമാല്യം അണിയിച്ചത്.  30 സുഹൃത്തുക്കളുടെ കൂട്ടായ്മയായ വട്ടത്തറ തേർട്ടി ബ്രദേഴ്സ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു വിവാഹം. 5 പവന്റെ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും വധുവിനു സമ്മാനിച്ചു. വിവാഹവസ്ത്രങ്ങളും നൽകി. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ജനപ്രതിനിധികളും നാട്ടുകാരുമടക്കം വൻ ജനാവലി വിവാഹത്തിനു പങ്കാളികളായി.

ഇതിനോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം എൻ.വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അനിൽകുമാർ പിറത്താമുറി അധ്യക്ഷനായി. കെ.തങ്കമണി പിള്ള, പി.കെ.ലളിത, എസ്.ശോഭ, ബിന്ദു കൃഷ്ണ, നടി ലക്ഷ്മി പ്രമോദ്, ഷറഫുദ്ദീൻ, ഗീത, എൻ.ചന്ദ്രൻ പിള്ള, എൻ.ഉണ്ണിക്കൃഷ്ണപിള്ള, പ്രകാശ് കൊട്ടുവിള, സുരേഷ് ഗ്രീഷ്മം തുടങ്ങിയവർ പങ്കെടുത്തു. മികച്ച വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.വധുവിനുള്ള സ്വർണാഭരണം കഴിഞ്ഞ ദിവസം എൻ.കെ.പ്രേമചന്ദ്രൻ ഇവരുടെ വീട്ടിലെത്തി കൈമാറിയിരുന്നു. ക്ലബ്, ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...