‘ഇൗ വണ്ടിക്ക് റിവേഴ്സ് ഗിയർ ഇഷ്ടമല്ല’; കൊടുവളവിൽ പണി തന്ന് ആനവണ്ടി; വിഡിയോ

ksrtc-viral-video-bus
SHARE

‘പാവപ്പെട്ടവൻ കിടന്ന് ബുദ്ധിമുട്ടുന്നത് കണ്ടോ..’ വിഡിയോയ്ക്ക് ഉള്ളിലെ യാത്രക്കാരന്റെ ഇൗ ശബ്ദവും ഡ്രൈവറുടെ ഇൗ പരിശ്രമവും കണ്ടാൽ ആരും പറഞ്ഞുപോകും. വല്ലാത്ത പെടലായിപ്പോയെന്ന്. സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വിഡിയോയ്ക്ക് പിന്നിൽ ഒരു കെഎസ്ആർടിസി ബസ് പണിമുടക്കിയ കഥയാണ്. 

ഹെയര്‍പ്പിന്‍ വളവില്‍ ബസ് വളയ്ക്കുന്നതിനിടെ റിവേഴ്സ് ഗിയറിടാന്‍ കഴിയാതെ വന്നതോടെയാണ് ‍ഡ്രൈവര്‍ക്കും യാത്രക്കാർക്കും പണി കിട്ടിയത്. പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും റിവേഴ്സ് ഗിയർ വീണില്ല. ഇതോടെ കൊടുംവളവില്‍ ആനവണ്ടി നിന്നു. ഒടുവിൽ യാത്രക്കാർ ഇറങ്ങി കല്ലെടുത്ത് ബസിന് തടവച്ചാണ് സുരക്ഷയൊരുക്കിയത് വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...