മകളെ അണലി കടിച്ചു; കടിയേറ്റിട്ടും കയ്യില്‍ പിടയുന്ന പാമ്പുമായി അമ്മ ആശുപത്രിയിൽ

viper3
SHARE

മകളെയും തന്നെയും പാമ്പുകടിച്ചെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയ യുവതിയെക്കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി. കയ്യില്‍ പിടയുന്ന അണലിപ്പാമ്പുമായാണ് യുവതി എത്തിയത്. ഡോക്ടർ ഉടൻ തന്നെ വിദഗ്ധനെ വരുത്തി. വിഷമുള്ള അണലി വർഗത്തിൽപ്പെട്ട പാമ്പാണെന്നു വിദഗ്ധൻ വെളിപ്പെടുത്തി. ചേരിപ്രദേശമായ ധാരാവിയിലെ രാജീവ് ഗാന്ധിനഗർ സോനേരി ചാളിലെ താമസക്കാരി സുൽത്താന ഖാൻ (34) ആണ് പാമ്പുമായി ആശുപത്രിയിലെത്തിയത്.

പെരുമഴയ്ക്കിടെ അടുത്തുള്ള കാട്ടിൽ നിന്നാണ്, സുൽത്താനയുടെ കുടിലിലേയ്ക്ക് അണലി കടന്നത്. ഞായറാഴ്ച രാവിലെ 11ന് ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ മകൾ സഹ്സീനെ(17) യാണ് ആദ്യം പാമ്പു കടിച്ചത്. കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞാൽ ചികിൽസ എളുപ്പമാകുമെന്നു കേട്ടിട്ടുള്ളതുകൊണ്ടാണ് സുൽത്താന പാമ്പിനെ പിടിച്ച് അതുമായി സയൺ ആശുപത്രിയിലെത്തിയത്. പാമ്പ് കയ്യിൽ കടിച്ചിട്ടും വിടാതെയായിരുന്നു സുൽത്താനയുടെ സാഹസികത.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...