ഇതൊക്കെ അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാവും സഖാവേ; വിമർശനക്കുറിപ്പ്

rahul-poster-wayanad-new
SHARE

തിരഞ്ഞെടുപ്പിൽ കേരളത്തിൽ കനത്ത തിരിച്ചടിയാണ് ഇത്തവണ ഇടതുപക്ഷം നേരിട്ടത്. ഇതിന് പിന്നാലെ പ്രധാനകാരണങ്ങളിലൊന്നായി അവർ എടുത്ത് പറഞ്ഞത് രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിച്ചതായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു പൊതുപരിപാടിയുടെ ഫ്ലെക്സ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. അഗസ്ത്യൻമുഴി–കുന്ദമംഗലം റോഡ് നവീകരണത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വയനാട് എംപിയായ രാഹുൽ ഗാന്ധി മുഖ്യാതിഥിയാവുമെന്നായിരുന്നു അറിയിപ്പ്. മന്ത്രി ജി.സുധാകരനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. എന്നാൽ ഇങ്ങനെയൊരു പരിപാടിയുടെ വിവരം രാഹുൽ ഗാന്ധി അറിഞ്ഞിട്ട് പോലുമില്ലെന്നാണ് റിപ്പോർട്ടുകൾ. 

ഇതിന് പിന്നാലെയാണ് പരിപാടിക്ക് പിന്നിലെ ചില കളികൾ വ്യക്തമാക്കി കെഎസ്‌യു നേതാവ് മുഹമ്മദ് ദിഷാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ചർച്ചയാവുന്നത്. ‘രാഹുൽ ഗാന്ധി പങ്കെടുക്കും എന്ന് അറിയിക്കാത്ത പരിപാടിയിൽ പേര് വെച്ച് ബോർഡ് അടിച്ചതിന്റെ ഉദ്ദേശമൊക്കെ അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാവും, പ്രസ്തുത റോഡിന്റെ ബഹുഭൂരിഭാഗവും കോഴിക്കോട് ലോകസഭാ മണ്ഡലത്തിൽ ആണെന്നിരിക്കെ എം.കെ രാഘവനെ ക്ഷണിക്കാതെ ,രാഹുൽ ഗാന്ധിയുടെ അറിവില്ലാതെ അദ്ദേഹത്തിന്റെ പേരുൾപ്പെടുത്തി ബോർഡ് അടിച്ച് കൊട്ടിയാഘോഷിക്കാൻ ലേശം ഉളുപ്പ് വേണം സഖാക്കളെ.പിന്നെ തിരുവമ്പാടി എം.എൽ.എ ജോർജ് എം തോമസ് സ്വന്തം പോസ്റ്റിൽ നിന്ന് പരിപാടിയുടെ ബോർഡ് മുക്കിയ വിവരം സഖാക്കളെ വ്യസനസമേതം അറിയിക്കുന്നു’ അദ്ദേഹം കുറിച്ചു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

അഗസ്ത്യൻമുഴി- കുന്ദമംഗലം റോഡ് നവീകരണ ഉദ്ഘാടനത്തിൽ രാഹുൽ ഗാന്ധി മുഖ്യാതിഥിയായി പങ്കെടുക്കും എന്ന് പൊതുമരാമത്ത് വകുപ്പിനെയോ ജോർജ് എം തോമസ് എം.എൽ.എയോ അറിയിച്ചിരുന്നോ? മുക്കത്തെ ഓഫിസിൽ നിന്നോ ഡൽഹിയിൽ നിന്നോ അദ്ദേഹം പങ്കെടുക്കും എന്ന ഒരു അറിയിപ്പും ഒരാൾക്കും നൽകിയിട്ടില്ല, പ്രസ്തുത പരിപാടിയുടെ ക്ഷണക്കത്ത് മുക്കത്തെ ഓഫീസിൽ പോലും എത്തിയിട്ടില്ല.

രാഹുൽ ഗാന്ധി പങ്കെടുക്കും എന്ന് അറിയിക്കാത്ത പരിപാടിയിൽ പേര് വെച്ച് ബോർഡ് അടിച്ചതിന്റെ ഉദ്ദേശമൊക്കെ അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാവും, പ്രസ്തുത റോഡിന്റെ ബഹുഭൂരിഭാഗവും കോഴിക്കോട് ലോകസഭാ മണ്ഡലത്തിൽ ആണെന്നിരിക്കെ എം.കെ രാഘവനെ ക്ഷണിക്കാതെ ,രാഹുൽ ഗാന്ധിയുടെ അറിവില്ലാതെ അദ്ദേഹത്തിന്റെ പേരുൾപ്പെടുത്തി ബോർഡ് അടിച്ച് കൊട്ടിയാഘോഷിക്കാൻ ലേശം ഉളുപ്പ് വേണം സഖാക്കളെ.

പിന്നെ തിരുവമ്പാടി എം.എൽ.എ ജോർജ് എം തോമസ് സ്വന്തം പോസ്റ്റിൽ നിന്ന് പരിപാടിയുടെ ബോർഡ് മുക്കിയ വിവരം സഖാക്കളെ വ്യസനസമേതം അറിയിക്കുന്നതിനോടൊപ്പം പിഡബ്ല്യൂഡി എൻജിനീയർക്കുള്ള പരിപ്പുവടയും ചായയും പ്രത്യേക താല്പര്യത്തോടെ എത്തിക്കാൻ ഉള്ള നടപടി സ്വീകരിക്കും എന്നും അറിയിച്ചു കൊള്ളുന്നു.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...