നമിതയ്ക്കൊപ്പം മുഖം മറച്ച് മീനാക്ഷി; ‘ബെസ്റ്റ് ഫ്രണ്ട്സ് ഫോർ എവർ’: ചിത്രം

namitha-pramod-meenakishi-5dileep
SHARE

നടി നമിതാ പ്രമോദിനൊപ്പം ഫോട്ടോയില്‍ മുഖം മറച്ച് മീനാക്ഷി. തന്റെ ബെസ്റ്റ് ഫ്രണ്ട്സിനെ പരിചയപ്പെടുത്തി നടി നമിത പ്രമോദ് പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയിൽ ചർച്ചയായത്. നമിതയ്ക്കൊപ്പം സംവിധായകൻ നാദിർഷയുടെ മകൾ ആയിഷയെയും കാണാം. എന്നാൽ ഫോട്ടോ എടുക്കുന്ന മൂന്നാമത്തെ ആളിന്റെ മുഖം മറഞ്ഞിരിക്കുകയാണ്. ഈ പെൺകുട്ടി ആരെന്ന് അറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയായി.

ദിലീപിന്റെ മകൾ മീനാക്ഷിയാണ് നമിതയുടെ ആയിഷയുടെയും കൂടെ നിൽക്കുന്നത്. ‘ബെസ്റ്റ് ഫ്രണ്ട്സ് ഫോർ എവർ’ എന്ന അടിക്കുറിപ്പോടെയായിരുന്നു നമിത ഈ ചിത്രം പങ്കുവച്ചത്. നേരത്തെ ആയിഷയുടെയും മീനാക്ഷിയുടെയും ഡബ്സ്മാഷ് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ചെന്നൈയിലെ കോളജിൽ എംബിബിഎസ് വിദ്യാർഥിയാണ് മീനാക്ഷി. മെഡിക്കല്‍ പ്രഫഷനോടാണ് തനിക്ക് താല്‍പര്യമെന്ന് മീനാക്ഷി നേരത്തെ വ്യക്തമാക്കിയിരുന്നു

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...