പതിയിരുന്ന് കുട്ടിയാനയെ ആക്രമിച്ച് പെണ്‍സിംഹം; നടുക്കുന്ന വിഡിയോ

lioness-attempting
SHARE

കുട്ടിയാനയെ ആക്രമിക്കുന്ന പെണ്‍സിഹത്തിന്റെ വിഡിയോ ൈവറലാകുന്നു. സാധാരണയായി സിംഹങ്ങൾ  ആനകളെ പോലുള്ള വലിയ മൃഗങ്ങളെ ഇരയാക്കാറില്ല. കൂട്ടമായി നടക്കുന്ന ആനകളെ പോലുള്ള മൃഗങ്ങളെ  ആക്രമിച്ചാൽ അവയുടെ പ്രത്യാക്രമണം രൂക്ഷമായിരിക്കും. എന്നാൽ, ഒറ്റപ്പെട്ടു നടക്കുന്ന ആനക്കുട്ടികളെയും മറ്റും ഒത്തു കിട്ടിയാൽ സിംഹക്കൂട്ടം ആക്രമിക്കാറുണ്ട്.

ആനക്കുട്ടിയെ കടിച്ചുകീറി കീഴ്പെടുത്താൻ സിംഹിണി ആകുന്നത് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആനയുടെ കട്ടിയേറിയ തൊലിയിൽ ആഴത്തിൽ മുറിവേൽപ്പിക്കാൻ സാധിച്ചില്ലെങ്കിലും മസ്തകത്തിൽ കടിച്ചുതൂങ്ങി കീഴ്പ്പെടുത്താൻ പരമാവധി ശ്രമിച്ചു. തന്നെ ആക്രമിക്കുന്ന സിംഹത്തെ കുടഞ്ഞെറിയാൻ ആനക്കുട്ടിയും പരിശ്രമിച്ചു. ഒടുവിൽ സിംഹിണിയെ കുടഞ്ഞെറിയുന്നതിൽ ആനക്കുട്ടി വിജയിച്ചു. ആനക്കുട്ടിയെ പേടിച്ച് സിംഹം സ്ഥലം കാലിയാക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.  

lioness-attempting-to-take-down-a-juvenile-elephant (1)

സിംബാബ്‌വേയിലെ ഹോങ്കേ നാഷണൽ പാർക്ക് സന്ദർശിക്കാനെത്തിയവര്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...