പട്ടിണിയിൽ മൂന്നാം കുഞ്ഞിനെ ദത്ത് നൽകി; അവന് കാൻസർ; ദുരിതം; കുറിപ്പ്

humans-of-bombay-10
SHARE

രക്താർബുദം ബാധിച്ച മകനുവേണ്ടി സഹായമഭ്യർഥിച്ച് ഒരച്ഛൻ. മൂന്നാമത്തെ കുഞ്ഞുണ്ടായതോടെ കുടുംബത്തിന്റെ ചിലവുകൾ താളം തെറ്റി. സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ അമ്മായിയമ്മ കുഞ്ഞിനെ ദത്തെടുത്തെന്നും പറയുകയാണ് ഹ്യൂമൻസ് ഓഫ് ബോംബെയിൽ അച്ഛൻ എഴുതിയ കുറിപ്പിലൂടെ. തങ്ങളിൽ നിന്ന് അകന്ന് മറ്റൊരു നഗരത്തിലാണ് മകൻ താമസിച്ചിരുന്നത്. അതിന് ശേഷമാണ് കാൻസർ ആണെന്ന് തിരിച്ചറിയുന്നതെന്നും കുറിപ്പിൽ പറയുന്നു. 

കുറിപ്പ് വായിക്കാം: 

പ്യൂൺ ആയിരുന്നു ഞാൻ. രണ്ട് കുട്ടികളെയും നോക്കിയിരുന്നത് ഭാര്യയാണ്. വളരെ ലളിതമായ ജീവിതമായിരുന്നു ഞങ്ങളുടേത്. എന്നാൽ ആറ് വർഷങ്ങൾക്ക് ശേഷം മൂന്നാമത്തെ കുട്ടി ജനിച്ചതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. ചിലവ് വർധിച്ചു, എന്റെ തുച്ഛമായ ശമ്പളം ഞങ്ങൾക്ക് അഞ്ച് പേർക്കും തികയില്ലായിരുന്നു. ഒരു നേരത്തെ ഭക്ഷണം മര്യാദക്ക് കഴിക്കാനില്ലാതെ കഷ്ടപ്പെടുന്ന അവസ്ഥ. 

അപ്പോഴാണ് മൂന്നാമത്തെ കുഞ്ഞിനെ ദത്തെടുക്കാമെന്ന് അമ്മായിയമ്മ പറയുന്നത്. ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അറിഞ്ഞുകൊണ്ടാണ് അവരങ്ങനെയൊരു കാര്യം പറഞ്ഞത്. ഞങ്ങൾക്ക് ദുരിതപൂർണമായ ജീവിതം മടുത്തിരുന്നു. അതിനാൽ കുഞ്ഞിനെ അമ്മായിഅമ്മക്ക് നൽകി. മറ്റൊരു നഗരത്തിലേക്ക് അവൻ മാറി. വർഷത്തിൽ മൂന്നോ നാലോ തവണയോ മാത്രം കാണും. എന്റെ ഹൃദയം തകർന്നാണ് ഞാനാ തീരുമാനം എടുത്തത്. 

അവൻ സന്തോഷവാനായിരുന്നു. ഒന്നിനെപ്പറ്റിയും പരാതിയില്ലായിരുന്നു അവന്. കിട്ടുന്ന ശമ്പളത്തിൽ നിന്ന് ഞാൻ പണം മിച്ചം പിടിച്ചുകൊണ്ടിരുന്നു. അവനെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. അവന് നാല് വയസ്സുള്ളപ്പോൾ ശക്തമായ പനി പിടിപെട്ടു. രക്തം ടെസ്റ്റ് ചെയ്തപ്പോൾ അവന് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞു. രക്താര്‍ബുദം. 

ചികിത്സയാരംഭിച്ചു. ജോലി ഉപേക്ഷിച്ച് അവനെ ശുശ്രൂഷിക്കലായി എന്റെ ജോലി. ഹോസ്പിറ്റൽ ബില്ല് കൂടിക്കൊണ്ടിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹായിച്ചുകൊണ്ടിരുന്നു. ഒന്നരവർഷത്തിന് ശേഷം അവന്റെ അസുഖം ഭേദമായെന്ന് ഡോക്ടർമാർ അറിയിച്ചു. 

ഹോസ്പിറ്റൽ വിട്ടശേഷം അവന് വീണ്ടും പനി പിടിച്ചു. 107 ഡിഗ്രി പനിയുമായി അവനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഗ്വില്ലൻ–ബെയ്ർ സിൻഡ്രോം ആണെന്ന് കണ്ടെത്തി. ശരീരം തളർന്നുപോയതിനെത്തുടർന്ന് അവനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. 

എന്റെ കയ്യിൽ പണമില്ലായിരുന്നു, ആരോടും സഹായം ചോദിക്കാൻ കഴിയാത്ത അവസ്ഥ. വീട് വിൽക്കേണ്ട അവസ്ഥ. ജോലിക്ക് പോയി വരുമാനമുണ്ടാക്കേണ്ടി വന്നു എനിക്ക്. മാസങ്ങളായി പണമില്ലാത്ത അവസ്ഥയാണിപ്പോൾ. ഇപ്പോഴും അവൻ വെന്റിലേറ്ററിലാണ്, ചികിത്സ അടിയന്തരമായി വേണം. ഹോസ്പിറ്റൽ ബില്ലുകളെല്ലാം അടച്ചുതീർക്കണം. എങ്കിലേ തുടർ ചികിത്സകൾ നടത്താൻ കഴിയൂ. 

അവന് ഇതുവരെ അവന്റെ മാതാപിതാക്കൾക്കൊപ്പം നിന്നിട്ടില്ല അവൻ. പണം ലഭിച്ച്, അവന്റെ ചികിത്സ നടത്തിയിട്ട് വേണം ഞങ്ങൾക്കവനെ വീട്ടിൽ കൊണ്ടുപോകാൻ. അത് നടപ്പാക്കാനുള്ള ഓട്ടത്തിലാണ് ഞാൻ''- കുറിപ്പ് പറയുന്നു. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...