‘പ്രണയക്കഥ’ കാടുകയറി; അനുപമ പരമേശ്വരനെ അൺഫോളോ ചെയ്ത് ബുമ്ര

anupama-tweet
SHARE

കുറച്ച് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ ലോകത്ത് സജീവമായ ഒരു ചർച്ചയ്ക്ക് ഇങ്ങനെയൊരു ക്ലൈമാക്സ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സിനിമാ താരം അനുപമ പരമേശ്വരനെയും ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെയും ചേർത്ത് വച്ചായിരുന്നു ഇൗ ചർച്ച. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് വരെ ഗോസിപ്പുകൾ ഉയർന്നു. ഇതിെനല്ലാം കാരണം ബുമ്ര ട്വിറ്ററിൽ അനുപമയെ മാത്രം പിന്തുടരുന്നു എന്നതാണ്. 

ഇരുപത്തിയഞ്ചുപേരെ മാത്രം ഫോളോ ചെയ്തിരുന്ന ബുമ്രയുടെ ട്വിറ്റര്‍ ഫോളോ ലിസ്റ്റിലെ ഏക നടി അനുപമ പരമേശ്വരനാണെന്ന് സോഷ്യൽ മീഡിയ കണ്ടെത്തി. താനും ബുമ്രയും തമ്മില്‍ പ്രണയത്തിലല്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും അനുപമ പിന്നാലെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ചർച്ചകൾ സജീവമായതോടെ അനുപമയെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് ബുമ്ര. ഇപ്പോള്‍ 24 പേരെ മാത്രമാണ് ബുമ്ര ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്. ബുമ്രയെ പിന്തുടരുന്നത് 1.43 മില്ല്യൺ ആളുകളാണ്. 

bumrah-twitter
MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...