ആകാശത്ത് നൃത്തം ചെയ്യുന്ന തൂണുകൾ; അത്ഭുതപ്രതിഭാസം; ആകാശക്കാഴ്ച

solar-pillars-sky
SHARE

ആകാശത്ത് പ്രകാശിക്കുന്നതായി നക്ഷത്രങ്ങളെയാണ് സാധാരണ കാണാറ്. എന്നാൽ ഫിലിപ്പൈൻ പ്രവിശ്യയായ സുലുയിൽ ആകാശത്ത് നൃത്തം ചെയ്യുന്ന തൂണുകളാണ് പ്രത്യക്ഷപ്പെട്ടത്. ഈ പ്രതിഭാസത്തിന്റെ ചിത്രങ്ങളും വിഡിയോകളും നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

ജൂൺ 30ന് ഞായറാഴ്ച രാത്രി ഏഴു മണിക്കാണ് ഈ ആകാശക്കാഴ്ച കണ്ടത്. 20 മുതൽ 30 മിനിറ്റ് വരെ ഈ പ്രതിഭാസം നീണ്ടുനിന്നിരുന്നു. 

ഈ പ്രതിഭാസത്തിനു പിന്നിൽ അദൃശ്യ ശക്തികളാണെന്നു വരെ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത്തരം പ്രതിഭാസം കുറച്ചുകാലങ്ങളായി കാണുന്നതാണെന്നും വർഷത്തിൽ ഒന്നോ രണ്ടോ തവണ പ്രത്യക്ഷപ്പെടുന്നതായും പ്രദേശവാസികളിൽ ചിലർ പറയുന്നു. ഇവര്‍ ഈ ലൈറ്റുകളെ ‘ലാൻസുക്-ലാൻസുക്’ അല്ലെങ്കിൽ മെഴുകുതിരികൾ എന്നാണ് വിളിക്കുന്നത്. ഇവ ദു:ഖമോ സന്തോഷമോ കൊണ്ടുവരുമെന്ന് കരുതുന്നുവരുമുണ്ട്. ചിലർ ഇതിനെ ഭാഗ്യത്തിന്റെ അടയാളമായും കാണുന്നു.

ഭൂമിയുടെ അന്തരീക്ഷത്തിൽ ഉയർന്ന ഉയരത്തിലുള്ള ഐസ് കണികകൾ ഉണ്ടാകുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നതെന്നാണ് ശാസ്ത്രം പറയുന്നത്. സൂര്യന്റെയോ ചന്ദ്രന്റെയോ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നവയാണിവ. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...