ശ്രദ്ധ ഇല്ലാതെ ഒാവർ ടേക്ക് ചെയ്താൽ എന്തു സംഭവിക്കും? കരുതണം: വിഡിയോ

accident3
SHARE

ഡ്രൈവിങ്ങിലെ അശ്രദ്ധകൊണ്ട് പൊലിയുന്ന ജീവനുകൾ അനേകമാണ്. ഡ്രൈവിങ്ങിലെ വില്ലനാണ് ഒാവർ ടേക്കിങ്. . മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. എന്നാൽ അശ്രദ്ധമായി ഓവർടേക്കിങ് അപകടത്തിൽ കൊണ്ടു ചെന്നെത്തിക്കും. അശ്രദ്ധമായി ഒാവർടേക്ക് ചെയ്യുന്നവർ കണ്ടിരിക്കേണ്ട ഒരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

മെയ് ആദ്യമാണ് അപകടം നടന്നത് എന്നത് സിസിടിവി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. സ്കൂട്ടറിനെ മറികടക്കാനുള്ള ബൈക്കുകാരന്റെ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ച ബൈക്ക് യാത്രികന്റെ എതിരെ വന്ന കാറും തട്ടിയതായി വിഡിയോയിൽ കാണാം. സ്കൂട്ടറിന്റെ പിന്നിലിരുന്ന സ്ത്രീയും റോഡിൽ വീണു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...