ആ പഴയ പിച്ചൈ ആണോ ഇത്! 1369 കോടി ശമ്പളം! എന്നിട്ടും.... ആ ചിത്രം കൗതുകം

sachin-pichai
SHARE

ഗൂഗിൾ പിച്ചൈയെ അറിയാത്തവരുണ്ടാകില്ല. ഗൂഗിൾ സിഇഒ, ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ടെക് കമ്പനി മേധാവികളിൽ ഒരാൾ .... 

ഇപ്പോൾ ചർച്ചയാകുന്നത് ലോകകപ്പിലെ ഇന്ത്യ–ഇംഗ്ലണ്ട് മൽസരത്തിനിടെ എത്തിയ അദ്ദേഹം സച്ചിന്‍ തെൻഡുൽക്കർക്കൊപ്പം എടുത്ത ചിത്രമാണ്. ബിസിസിയുടെ ഔദ്യോഗിക ട്വിറ്റർ പേജി‌ലാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. 

പിച്ചൈയുടെ വസ്ത്രധാരണവും ബോഡി ലാംഗ്വേജുമാണ് സംസാരവിഷയം. വർഷം 1369 കോടി ശമ്പളം വാങ്ങുന്ന ലോകത്തിന്റെ ഏറ്റവും വലിയ ടെക് കമ്പനി മേധാവിയുടെ ലാളിത്യത്തെ കുറിച്ചാണ് പലരും പ്രശംസിക്കുന്നത്. രണ്ട് പതിറ്റാണ്ടായി യുഎസിൽ താമസിച്ചിട്ടും പിച്ചൈ ഇപ്പോഴും ഇന്ത്യക്കാരനാണെന്ന് തോന്നുന്നുവെന്നും നെറ്റിസൺസ് പറയുന്നു. 

ഇന്ത്യ–ഇംഗ്ലണ്ട് ഫൈനൽ പ്രവചിച്ച പിച്ചൈ സച്ചിന്റെ കടുത്ത ആരാധകനാണ്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...