പേരക്കുട്ടികളുടെ പഠനം, വീട്ടുവാടക; 101ാം വയസ്സിലും സ്വർണപ്പണി; കുടുംബം പോറ്റി രാഘവന്‍

raghavan-gold-07
SHARE

നൂറ്റിയൊന്നാം വയസ്സിലും സ്വർണപ്പണി ചെയ്ത് ജീവിക്കുക. ഒരു കുടുംബത്തിന്റെ ചുമതല വഹിക്കുക. കേൾക്കുമ്പോൾ സിനിമാക്കഥ പോലെ തോന്നാം. പക്ഷേ ഇത് ജീവിതമാണ്. തൃശൂർ മുണ്ടത്തിക്കോട് സ്വദേശി രാഘവന്റെ ജീവിതം. 

ഇരുപത് വയസ്സ് മുതലാണ് രാഘവൻ പൊന്നുരുക്കാൻ തുടങ്ങിയത്. കോയമ്പത്തൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ 35 വർഷം ജോലി ചെയ്തു. ഇപ്പോള്‍ ആഭരണശാലകളിൽ നിന്നുള്ള ഓർഡർ അനുസരിച്ച് വീട്ടിലിരുന്നാണ് പണിയെടുക്കുന്നത്. 101ാം വയസ്സിലും ചെയ്യുന്ന പണിയിലോ ജീവിതചര്യയിലോ യാതൊരു മാറ്റവുമില്ല. ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമില്ല. 

സ്വർണം ഉരുക്കി ആഭരണമാക്കുന്നതും കടകളിൽ കൊണ്ടുപോയി എത്തിക്കുന്നതും രാഘവൻ ഒറ്റക്കാണ്. മൂന്ന് മാസം മുൻപ് മരിച്ച മകന്റെ കുടുംബത്തിന്റെ ചുമതലയും ഈ വയോധികന്റെ ചുമലിലാണ്. 

20 വർഷമായി വാടകവീട്ടിലാണ് താമസം. മുൻകാലങ്ങളിലെപ്പോലെ ഇപ്പോൾ ഓർഡർ കിട്ടാതായതോടെ ജീവിതവും ബുദ്ധിമുട്ടിലായി. മൂന്ന് മാസം മുൻപ് മകൻ മരിച്ചു. മകന്റെ ഭാര്യയും രണ്ട് പെൺമക്കളും രാഘവനെ ആശ്രയിച്ചാണ് കഴിയുന്നത്. പേരക്കുട്ടികളുടെ വിദ്യാഭ്യാസത്തിന് തന്നെ നല്ല ചിലവ് വരുന്നുണ്ടെന്ന് രാഘവൻ പറയുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...