ഉറക്കത്തിൽ രണ്ടാനച്ഛൻ പീഡിപ്പിച്ചു; എഴുന്നേറ്റോടി; ദുസ്സപ്ന്വങ്ങളുടെ രാത്രികൾ; കുറിപ്പ്

rape-molest-07
SHARE

രണ്ടാനച്ഛന്മാരും രണ്ടാനമ്മാരും ചേർന്ന് ഇല്ലാതാക്കിയ ബാല്യങ്ങൾ നിരവധിയാണ്. നെടുമങ്ങാടും തൊടുപുഴയുമൊക്കെ നമുക്ക് മുന്നിലുണ്ട്. അതിനിടെ രണ്ടാനച്ഛൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് തുറന്നുപറഞ്ഞ് യുവതി. അമ്മ രണ്ടാമത് വിവാഹം ചെയ്ത്, അച്ഛന്റെ സ്ഥാനത്തുനിൽക്കേണ്ട വ്യക്തിയിൽ നിന്നുണ്ടായ ദുരനുഭവമാണ് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ യുവതി പറയുന്നത്.

കുറിപ്പ് വായിക്കാം: 

 

''വളരെ ചെറുപ്പത്തിലാണ് അമ്മ എന്റെ അച്ഛനൊപ്പം ഇറങ്ങിപ്പോയത്. ഏറെ നാളുകൾക്ക് ശേഷമാണ് അച്ഛന് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന് അമ്മയറിയുന്നത്. സഹിക്കുകയല്ലാതെ മറ്റ് നിവൃത്തിയില്ലായിരുന്നു. അഞ്ച് വർഷത്തോളം കുട്ടികൾ വേണ്ടെന്ന് അച്ഛൻ പറഞ്ഞു. ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ എന്നെയും കൂട്ടി വീടുവിട്ടിറങ്ങി. 

 

''അമ്മയോട് നിരന്തരമായി പ്രണയാഭ്യർഥന നടത്തിയിരുന്നയാൾക്കൊപ്പം ജീവിക്കാൻ അമ്മ തീരുമാനിച്ചു. അങ്ങനെയവർ വിവാഹിതരായി. അയാൾ നല്ല മനുഷ്യനാണെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാൽ ഞങ്ങൾക്ക് തെറ്റി. അയാൾ അമ്മയുള്ളപ്പോഴും അമ്മയില്ലാത്തപ്പോഴും എന്നോട് വ്യത്യസ്തരീതികളിൽ പെരുമാറി. 

 

''ലൈംഗികമായ സ്പർശിക്കുകയും മറ്റും ചെയ്യുമായിരുന്നു. ആദ്യം എല്ലാ അച്ഛന്മാരും ഇങ്ങനെയാണ് പെരുമാറുക എന്നാണ് ഞാൻ കരുതിയത്. എന്നാൽ മെല്ലെ ഞാൻ മനസ്സിലാക്കി ഇത് അങ്ങനെയല്ല, ഇത് തെറ്റാണെന്ന്.

 

''അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഉറങ്ങിക്കിടന്ന എന്ന അയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു.  ഞെട്ടിയെഴുന്നേറ്റ ഞാൻ ഓടി മറ്റൊരു മുറിയിൽ കയറി കതകടച്ചു. അമ്മയോട് ഇതേപ്പറ്റി പറയുന്നതെങ്ങനെ എന്നറിയാതെ ഞാൻ പേടിച്ചു. പിന്നീട് എന്നെ ബോർഡിങ് സ്കൂളിലാക്കി. ഞാനാ സംഭവത്തെപ്പറ്റി മെല്ലെ മറന്നുനോക്കി.

 

''എന്നാൽ ഹോസ്റ്ററിൽ വെച്ച് ഞാൻ രാത്രി പേടിസ്വപ്നങ്ങൾ കാണാൻ തുടങ്ങി. രാത്രിയിൽ എന്നെ ആരൊക്കെയോ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിക്കുന്നതും നഗ്നയാക്കുന്നതുമെല്ലാം. വീട്ടിലെത്തുമ്പോഴെല്ലാം അമ്മയോട് ഇതേക്കുറിച്ച് സൂചിപ്പിച്ചു. പക്ഷേ ഞാൻ കള്ളം പറയുകയാണെന്ന് അമ്മ പറഞ്ഞു. എനിക്ക് ഇതെല്ലാം ആരോടെങ്കിലും ഒന്ന് തുറന്നുപറയണമായിരുന്നു. 

 

''അങ്ങനെയാണ് ഞാൻ എഴുതാൻ തുടങ്ങുന്നത്. ഞാൻ എന്റെ സ്വന്തം കഥയെഴുതി അത് ആളുകൾക്ക് മുന്നിൽ അവതരിപ്പിക്കാൻ തുടങ്ങി. പലപ്പോഴും കഥ പറയുന്നതിനിടെ പൊട്ടിക്കരഞ്ഞു ഞാൻ. അത്തരത്തിൽ വേദിയിൽ നിന്ന് സംസാരിക്കുന്ന എന്റെ ഒരു വിഡിയോ വൈറലായി. ന്യൂസ് ചാനലുകൾ എന്നെ നിരന്തരമായി വിളിച്ചുകൊണ്ടിരുന്നു. രണ്ടാനച്ഛൻ ലൈംഗികമായി പീഡിപ്പിച്ച മകളുടെ കവർ സ്റ്റോറി വേണമായിരുന്നു അവർക്ക്. 

 

''അവർക്ക് ഇത്തരം കാര്യങ്ങൾ മാത്രം അറിഞ്ഞാൽ മതിയായിരുന്നു, എന്റെ യഥാർഥ പ്രശ്നമോ വിഷമമോ അറിയേണ്ടായിരുന്നു. എന്റെ അനുവാദമില്ലാതെ പല ന്യൂസ് ചാനലുകളും പത്രങ്ങളും പലതും എഴുതിപ്പിടിപ്പിച്ചു. അതിൽ പലതും എന്റെ അമ്മയുടെ കയ്യിൽ എത്തിപ്പെട്ടു. ഞാനിക്കാര്യങ്ങൾ പുറത്തുപറയാൻ പാടില്ലായിരുന്നു എന്ന് അമ്മ എന്നോട് പറഞ്ഞു. പിന്നീട് എന്നെ അകറ്റിനിർത്തി. അമ്മക്ക് എന്നോട് വെറുപ്പായി. 

 

''എന്റെ രണ്ടാനച്ഛൻ എന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തു. അതെല്ലാ കാലത്തും തെറ്റായിത്തന്നെ നിലനിൽക്കും. എന്റെ ജീവിതത്തെക്കുറിച്ച് എല്ലാവരും മനസ്സിലാക്കേണ്ട കാര്യവും ഇത് മാത്രമാണ്. എന്റെ ബാല്യം നിരവധി പേർ ചേർന്ന് തട്ടിയെടുത്തു, ഇനി എന്റെ യൗവ്വനവും അങ്ങനെ നശിപ്പിക്കാൻ ഞാൻ അനുവദിക്കില്ല''- കുറിപ്പ് പറയുന്നു. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...