നിങ്ങളുടെ നേട്ടങ്ങളില്‍ ഞാനും മകനും അഭിമാനിക്കുന്നു; ഷോഹിബിനോട് ഹൃദയം തൊട്ട് സാനിയ

sania-shohaib-malik
SHARE

ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന ഷൊയ്ബ് മാലിക്കിനെക്കുറിച്ച് ഹൃദയം തൊടുന്ന വാക്കുകളുമായി ഭാരയും െടന്നീസ് താരവുമായ സാനിയ മിര്‍സ. ഷൊയ്ബിന്‍റെ ക്രിക്കറ്റ് നേട്ടങ്ങളില്‍ താനും മകന്‍ ഇസാനും ഏറെ അഭിമാനിക്കുന്നെന്നാണ് താരത്തിന്‍റെ ട്വീറ്റ്.

'എല്ലാ കഥകള്‍ക്കും ഒരു അവസാനമുണ്ട്. എന്നാല്‍ ജീവിതത്തില്‍ ഓരോ അവസാനവും പുതിയൊരു തുടര്‍ച്ചയാണ്. രാജ്യത്തിന് വേണ്ടി 20 വര്‍ഷങ്ങളായി അഭിമാനത്തോടെ കളിച്ച നിങ്ങള്‍ ഇപ്പോഴും അന്തസ്സോടെയും വിനയത്തോടെയും അത് തുടരുകയും ചെയ്യുന്നു. നിങ്ങളുടെ എല്ലാ നേട്ടങ്ങളിലും ഞാനും ഇസാനും അഭിമാനിക്കുന്നു' - സാനിയ കുറിച്ചു. 

രണ്ട് പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയറിന് വിരാമമിട്ടുകൊണ്ടാണ് കഴിഞ്ഞദിവസം ഷൊയ്ബ് ഏകദിന ക്രിക്കറ്റിനോട് വിട പറഞ്ഞത്. 1999-ല്‍ ഏകദിന മത്സരങ്ങളില്‍ അരങ്ങേറ്റം കുറിച്ച ഷൊയ്ബ് മാലിക് 287 ഏകദിനങ്ങളില്‍ നിന്നായി 34.55 ശരാശരിയില്‍ 7,534 റണ്‍സും 158 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ഒമ്പത് സെഞ്ചുറികളും 44 അര്‍ധ സെഞ്ചുറികളും ഷൊയ്ബിന്‍റെ നേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

2015-ല്‍ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. 2001ല്‍ ബംഗ്ലാദേശിനെതിരെ ടെസ്റ്റിലും 2006ല്‍ ഇംഗ്ലണ്ടിനെതിരെ ട്വന്റി20യിലും മാലിക് അരങ്ങേറ്റം നടത്തി. വിരമിക്കല്‍ പ്രഖ്യാപിച്ച ഷൊയ്ബിന് ആശംസകള്‍ നേര്‍ന്ന് നിരവധി ആളുകളാണ് ട്വീറ്റ് ചെയ്തത്. 

ഇന്നലെ  പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ തോല്‍പിച്ചെങ്കിലും സെമിയിലെത്താനാകാതെ പുറത്താകുകയായിരുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...