മുഖ്യമന്ത്രിയുടെ കാർ ഷാപ്പിന് മുന്നിൽ; ജനക്കൂട്ടം; വിയർത്ത് ഡ്രൈവർ; ഒാർമക്കുറിപ്പ്

ems-car-vkn
SHARE

മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വാഹനത്തിന് ഷാപ്പിന് മുന്നിലെന്ത് കാര്യം? സന്ദർഭം ഇപ്പോഴല്ലെന്ന് മാത്രം. വർഷങ്ങൾക്ക് മുൻപ് നടന്ന രസകരമായ സംഭവം ഇ.കെ പ്രേംകുമാറാണ് ട്വിറ്ററിൽ പങ്കുവച്ചത്. ഇഎംഎസും വികെഎന്നും തമ്മിലുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രസകരമായ പ്രശ്നങ്ങളുടെ തുടക്കം. ഇഎംഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തെ കാണാനാണ് വികെഎൻ ഡൽഹിയിൽ നിന്നും നാട്ടിലെത്തുന്നത്. തിരുവനന്തപുരത്ത് വന്ന േശഷം മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിനെ കണ്ട് സൗഹൃദം പുതുക്കി. ഭക്ഷണമൊക്കെ നൽകി നിറഞ്ഞ മനസോടെ മുഖ്യമന്ത്രി അദ്ദേഹത്തെ യാത്രയാക്കി.

വീട്ടിൽ നിന്നും ഇറങ്ങാൻ േനരം ഇഎംഎസ് തന്റെ ഒൗദ്യോഗിക കാറിന്റെ ഡ്രൈവറെ വിളിച്ച് വികെഎന്നിനെ അദ്ദേഹം പറയുന്ന സ്ഥലത്ത് കൊണ്ടാക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ കേരള മുഖ്യന്റെ ഒന്നാം നമ്പർ കാറിൽ കയറി വികെഎൻ തിരുവനന്തപുരത്ത് തന്നെയുള്ള മറ്റൊരു സുഹൃത്തിനെ കാണാൻ പുറപ്പെട്ടു. 

കുറച്ച് ദൂരം ചെന്നപ്പോൾ വികെഎൻ ഡ്രൈവറോട് വണ്ടിനിർത്താൻ ആവശ്യപ്പെട്ടു. ഡ്രൈവർ  വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി. അപ്പോഴാണ് ഡ്രൈവറുടെ കണ്ണിൽ ഇരുട്ടുകയറിയത്. ഒരു കള്ള് ഷാപ്പിന് മുന്നിലാണ് വികെഎൻ വണ്ടി നിർത്താൻ പറഞ്ഞത്. വണ്ടി നിർത്തിയും അദ്ദേഹം ഷാപ്പിലേക്ക് കയറി പോവുകയും ചെയ്തു. ഇതോടെ ഡ്രൈവർ ആകെ കുരുങ്ങി. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വാഹനം ഷാപ്പിന് മുന്നിൽ നിർത്തിയിരിക്കുന്നു. ആ പേടി ഫലത്തിലും വന്നതോടെ പണി പോയി എന്ന് ഡ്രൈവർ ഉറപ്പിച്ചു. 

മദ്യപാനികളും നാട്ടുകാരും എല്ലാവരും കാറിന് ചുറ്റും കൂടി. എവിടെ മുഖ്യൻ എന്ന ചോദ്യവും ഉയർന്നു. മറുപടി പറയാൻ വയ്യാതെ ഡ്രൈവർ പെടാപാടുെപട്ടു. ഇഎംഎസ് ഷാപ്പിലെത്തി. അതും ഒൗദ്യോഗിക വാഹനത്തിൽ അങ്ങനെ പണി പോകുന്ന ചിന്തകൾ അങ്ങനെ കാടുകയറി. വാഹനത്തിന് ചുറ്റും കൂടിയവരോട് കാർ കേടായി എന്നൊക്കെ ഡ്രൈവർ പറഞ്ഞുനോക്കി. വാഹനവുമായി പോകാം എന്ന് കരുതിയാൽ വികെഎന്നിന്റെ പെട്ടി കാറിനുള്ളിലാണ്. ഇതൊന്നും അറിയാതെ ഷാപ്പിനകത്ത് വികെഎൻ തുടർന്നു. 20 മിനിറ്റ് കഴിഞ്ഞ് വികെഎൻ തികിച്ചെത്തി. അപ്പോഴേക്കും കാറിനും ചുറ്റും ജനങ്ങൾ കൂടി നിൽക്കുന്നതാണ് കാണുന്നത്. കാര്യമറിഞ്ഞപ്പോൾ തീ തിന്ന ഡ്രൈവറോട് അദ്ദേഹം മാപ്പുചോദിച്ചു. തൊട്ടുപിന്നാെല  അദ്ദേഹം പറഞ്ഞു. ഇവൻമാർ തിരുവനന്തപുരത്ത് കാരായിട്ടും ഇതുവരെ ഒരു സ്റ്റേറ്റ് കാർ കണ്ടിട്ടില്ലേ..

MORE IN SPOTLIGHT
SHOW MORE
Loading...
Loading...