എനിക്കു പൊള്ളിയാലും അവൾക്ക് പൊള്ളരുത്; ഹൃദ്യം വിഡിയോ

brother-sister
SHARE

സഹോദര സ്നേഹത്തിന്റെ പല മാതൃകകളും ഊഷ്മള കഥകളും നമ്മൾ കേട്ടിട്ടുണ്ട്, പലതവണ. ഇതും അത്തരത്തിലൊന്നാണ്. 

''തനിക്ക് കാല് പൊള്ളിയാലും തന്റെ അനിയത്തിക്ക് കാല് പൊള്ളരുതെന്ന് കരുതി അവളെ എടുത്ത് നടക്കുന്ന കുഞ്ഞ് ചേട്ടൻ'' എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വിഡിയോ വൈറലാകുന്നു. റെയിൽവേ പ്ലാറ്റ്ഫോമിലൂടെ നഗ്നപാദരായി നടക്കുന്ന ആൺകുട്ടിയും പെൺകുട്ടിയുമാണ് വിഡിയോയിൽ. നടപ്പിനിടെ അവളുടെ കാൽ പൊള്ളുന്നുണ്ടോ എന്ന് ആശങ്കപ്പെട്ടതുപോലെ പെൺകുട്ടിയെ എടുത്തുകൊണ്ടുനടക്കുന്ന ആൺകുട്ടിയെ വിഡിയോയിൽ കാണാം. ഇടക്ക് മടുക്കുമ്പോൾ നിലത്തു നിർ‌ത്തി വീണ്ടും എടുത്തുകൊണ്ട് നടക്കുന്നതും കാണാം.  

എവിടെ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് വ്യക്തമല്ല. വിഡിയോയിൽ കാണുന്ന കുട്ടികൾ സഹോദരങ്ങളാണോ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല. എവിടെവെച്ച് എപ്പോൾ ഷൂട്ട് ചെയ്തതാണെന്ന് അറിയാത്ത വിഡിയോ ഇപ്പോൾ പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും പ്രചരിക്കുകയാണ്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...