പ്രേക്ഷകരെ പറ്റിച്ച് പരിണീതിയുടെ ബോട്ടില്‍ കാപ് ചാലഞ്ച്; ചിരി വിഡിയോ

parineethi-chopra2
SHARE

ബോട്ടില്‍ കാപ് ചാലഞ്ചാണ് ഇപ്പോഴത്തെ സംസാര വിഷയം. ബോട്ടിൽകാപ് ചാലഞ്ച് ഏറ്റെടുത്ത ബോളിവുഡ് യുവതാരം സിദ്ധാർഥ് മൽഹോത്ര വെല്ലുവിളിച്ചത് അടുത്ത സുഹൃത്തും നടിയുമായ പരിനീതി ചോപ്രയെയാണ്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു സിദ്ധാർഥ് പരിനീതിയെ വെല്ലുവിളിച്ചത്. ആ വെല്ലുവിളി ധൈര്യപൂർവം തന്നെ ഏറ്റെടുക്കാൻ നടി തീരുമാനിച്ചു. അങ്ങനെ കുപ്പിയൊക്കെ എടുത്തുവച്ച് പരിനീതി നടന്നടുക്കുമ്പോൾ പ്രേക്ഷകരും അമ്പരന്നു. പക്ഷേ വിഡിയോയുടെ അവസാനമാണ്  സംഗതി തട്ടിപ്പ് ആണെന്ന് മനസ്സിലായത്. കുപ്പിയുടെ അടപ്പ് തൊഴിച്ചു പറപ്പിക്കുന്നതിനു പകരം തന്റെ കൈയിലെ ബാറ്റ് ഉപയോഗിച്ച് നടി തട്ടിമാറ്റുകയായിരുന്നു.

മലയാളിനടന്മാരായ നീരജ് മാധവ്, ഉണ്ണിമുകുന്ദന്‍, വിനയ് ഫോര്‍ട്ട് എന്നിവരും ബോട്ടില്‍ കാപ് ചാലഞ്ചില്‍ വിജയം കൈവരിച്ചിരുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...