ഗർഭിണിയായത് കോവളത്തുവെച്ച്; മകൾക്ക് പേര് കോവൾ; പേരിന് പിന്നിലെ ചിരിക്കഥകൾ

twitter-names-05
SHARE

കുഞ്ഞുങ്ങൾക്ക് പേരിടുമ്പോൾ ഒരുപാട് കാര്യങ്ങൾ പരിഗണനക്ക് വരാറുണ്ട്. അച്ഛന്റെയും അമ്മയുടെയും പേരിന്റെ ആദ്യാക്ഷരം, വേറിട്ട പേര്, അങ്ങനെ പല കാര്യങ്ങളും പരിഗണിച്ചാണ് കുഞ്ഞിന് പേരിടുക. 

അത്തരത്തിൽ രസകരമായ ചില പേരിടലുകളുടെ കഥകളാണ് ട്വിറ്ററിൽ ചർച്ചയാകുന്നത്. ഒരു ചോദ്യത്തിനുത്തരമായി കഥ പറഞ്ഞാണ് ഈ ട്രെൻഡ് തുടങ്ങിയത്. 

@floydimus എന്ന  ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് 'നിങ്ങളുടെ പേരുകള്‍ക്ക് പിന്നിലെ കഥയെന്താണ്' എന്ന ചോദ്യം വന്നത്. മറുപടിയായി എത്തിയത് ചിരിപ്പിക്കുന്ന രസകരമായ കഥകൾ.

''ഞാനുണ്ടായത് കോവളം ബീച്ചിലാണ്. അതുകൊണ്ട് കോവള്‍ എന്ന പേര് വന്നു''- കോവൾ എന്ന ട്വിറ്റർ ഹാൻഡില്‍ കുറിച്ചത് ഇങ്ങനെ. 

''അച്ഛന്‍ വളര്‍ന്നത് ബനാറസിലാണ്. 40 വര്‍ഷം മുമ്പാണ് മുംബൈയിലേക്ക് വരുന്നത്. വിപുല്‍ ഗാന്ധി എന്നൊരു ഡോക്ടറാണ് അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ ഫസ്റ്റ് നെയിം അച്ഛന്‍ അതിനു മുമ്പ് കേട്ടിട്ടില്ലായിരുന്നു. അങ്ങനെ വിപുല്‍ എന്ന പേര് എനിക്കിട്ടു. പിന്നീട് ഞാന്‍ മാസ്റ്റേഴ്സ് ചെയ്യാനായി അഹമ്മദാബാദിലേക്ക് വന്നു. അപ്പോഴെനിക്ക് തോന്നി അച്ഛന്‍ കുറച്ചുകൂടി ഗവേഷണം ചെയ്യണമായിരുന്നുവെന്ന്''- വിപുൽ കുറിച്ചു. 

''ആദ്യം എനിക്ക് ഹാർലിൻ എന്നായിരുന്നു പേര്. എന്നാൽ എന്റെ അച്ഛന് അത് ഉച്ചരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അങ്ങനെ അദ്ദേഹം എന്നെ ഹർപ്രീത് എന്ന് വിളിച്ചു, എല്ലാവർക്കും ആ പേരിനോട് യോജിക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു''- ഹർപ്രീത് കുറിച്ചു. 

''എന്റെ അമ്മ ഇന്ദിര ഗാന്ധിയുടെ വലിയ ആരാധികയായിരുന്നു. ഒരിക്കൽ ഇന്ദിരയുടെ മകൾ പ്രിയങ്ക പ്രധാനമന്ത്രിയാകുമെന്ന് അമ്മ കരുതി. അതുകൊണ്ട് എനിക്ക് പ്രിയങ്ക എന്ന് പേരിട്ടു. ഞാന്‍ ആൺകുട്ടിയായിരുന്നെങ്കിൽ എനിക്ക് രാഹുൽ എന്ന് പേരിട്ടേനെ''- പ്രിയങ്ക പോൾ പറയുന്നു. 

America Bhrahmatma: എനിക്കൊരു വ്യത്യസ്തമായ, മറക്കാത്ത, ശക്തമായ പേര് വേണമെന്നായിരുന്നു അച്ഛന്. 90 -ല്‍ യു എസ് എ ഒരു വന്‍ശക്തിയായിരുന്നു.

''ഐശ്വര്യ റായ് മിസ് യൂണിവേഴ്സ് ആയ കാലത്താണ് എന്റെ ജനനം. ഐശ്വര്യ വേറിട്ട പേരാണെന്നും അധികമാർക്കും കാണില്ലെന്നും പറഞ്ഞ് എന്റെ ആന്റിയാണ് ഈ പേര് നിർദേശിച്ചത്. നഴ്സറിയിൽ എന്റെ ആറ് സഹപാഠികളായി ആറ് ഐശ്വര്യമാരുണ്ടായിരുന്നു. എന്റെ നാല് ആത്മാർഥ സുഹൃത്തുക്കളുടെ പേര് ഐശ്വര്യ എന്നായിരുന്നു''- ഐശ്വര്യ ടെൻഡുൽക്കർ പറയുന്നു. 

അതിനിടയില്‍ പേര് കണ്ടെത്താനുള്ള മലയാളി മാതാപിതാക്കളുടെ മടിയേ കുറിച്ചും ചര്‍ച്ചയുണ്ടായി. 

ഷെറിന എഴുതിയത്, അമ്മയെനിക്ക് മറീന എന്ന് പേരിടണം എന്നാണ് കരുതിയത്. അത് അമ്മയുടെ തന്നെ മിഡില്‍ നെയിമാണ്. അച്ഛന് അതേ പേരുള്ള ഊമയായ ഒരു കുട്ടിയെ അറിയാമായിരുന്നു. അതുകൊണ്ട് വേണ്ടാ എന്ന് പറഞ്ഞു. മാത്രവുമല്ല രണ്ടുപേര്‍ക്കും കോംപ്ലക്സായിട്ടുള്ള ക്രിസ്ത്യന്‍ പേരുകളായിരുന്നു. സിമ്പിളായിട്ടുള്ളൊരു പേര് വേണമെന്ന് അവര്‍ക്ക് തോന്നി. അങ്ങനെയാണ് ഷെറിന എന്ന പേര്. ഇതിലെ കുഴപ്പം പിടിച്ചൊരു കാര്യം എന്താണെന്നോ ഷെലിന എന്ന് പേരുള്ളൊരു കസിനും എനിക്കുണ്ട്. 

അത് ഷെയര്‍ ചെയ്തുകൊണ്ട് സോണിയ മറിയം തോമസ് എഴുതിയത് 'ഇതില്‍ ഞാന്‍ വായിച്ച മലയാളികളുടെ കഥ  മുഴുവന്‍ ഇങ്ങനെയുള്ളവയാണ്. നമ്മുടെ കുടുംബത്തെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തിയതിന് നന്ദി' എന്നാണ്. 

അതിന് മറ്റൊരാളുടെ കമന്‍റ് ഇങ്ങനെയാണ്, എന്‍റെ അടുത്ത കൂട്ടുകാരിയുടെ (അവളും മലയാളിയാണ്) പേര് ഫെബി എന്നാണ്. കാരണം, അവള്‍ ജനിച്ചത് ഫെബ്രുവരിയിലായിരുന്നു. 

Novin: അച്ഛന്‍ ഇടതുപക്ഷമായിരുന്നു. അതുകൊണ്ട് മതമില്ലാത്ത ഒരു പേര് വേണമായിരുന്നു. അങ്ങനെയാണ് നൊവിന്‍ എന്ന പേരിടുന്നത്. മുത്തശ്ശി നൊവിനോ എന്ന് വിളിക്കും. സുഹൃത്തുക്കള്‍ No-win എന്ന് വിളിക്കും. ഭാര്യയുടെ ബന്ധുക്കള്‍ നൊബീന്‍ എന്ന് വിളിക്കും. സഹോദരന്‍ ബോബിന്‍ എന്ന് വിളിക്കും. ഈ മലയാളി മാതാപിതാക്കളുടെ കാര്യം!

MORE IN SPOTLIGHT
SHOW MORE
Loading...
Loading...