ഞാന്‍ മുസ്‌ലിമും അവന്‍ ഹിന്ദുവും; അച്ഛന്റെ സമ്മതമില്ലാതെ വിവാഹം‍; ഒരുവര്‍ഷം കഴിഞ്ഞ് യുവതിയുടെ കുറിപ്പ്

yatin-humans-of-bombay
SHARE

''അന്യമതത്തില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതോടെയാണ് അച്ഛന്‍ അകന്നത്. ഒരു വര്‍ഷമായിട്ടും അച്ഛന് ഈ ബന്ധം അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.'' സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും ജീവിതത്തിലേക്ക് തിരികെ വിളിക്കുമെന്നാണ് പ്രതീക്ഷയെന്നും തുറന്നുപറഞ്ഞ് യുവതി. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് യുവതി പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുന്നത്. 

കുറിപ്പ് വായിക്കാം

''ജോലിക്കിടയിലാണ് യാതിനെ പരിചയപ്പെടുന്നത്. ആദ്യദിനം മുതല്‍ അവനോട് ഒരു പ്രത്യേക ആകര്‍ഷണം തോന്നിയിരുന്നു. ഞങ്ങളുടെ ഓഫീസില്‍ സഹപ്രവര്‍ത്തകരുമായുള്ള ഡേറ്റിങോ പ്രണയമോ ഒന്നും അനുവദനീയമായിരുന്നില്ല. എങ്കിലും ഞാന്‍ പിന്മാറിയില്ല. ഒരിക്കല്‍ എന്റെ സുഹൃത്ത് സംഘടിപ്പിച്ച പാര്‍ട്ടിയിലേക്ക് ഞാന്‍ യാതിനെയും ക്ഷണിച്ചു.

പറഞ്ഞ സമയത്തുതന്നെ യാതിന്‍ എത്തി. ഞാനാണെങ്കില്‍ കാണാനും സംസാരിക്കാനുമുള്ള ആകാംക്ഷയിലായിരുന്നു. പാര്‍ട്ടിക്കിടയില്‍ ഞങ്ങള്‍ ബാല്‍ക്കണിയില്‍ നിന്ന് സംസാരിക്കുകയായിരുന്നു. ഇടക്ക് സംസാരം ഒന്ന് നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ പരസ്പരം ചുംബിച്ചു. ഞാന്‍ തമാശ പറയുകയല്ല, സംഭവിച്ച കാര്യമാണ്. അല്‍പ്പസമയത്തിനുള്ളില്‍ അവന്‍ പോയി.  അതിന് ശേഷമാണ് ഡേറ്റ് ചെയ്യുന്നതിനെപ്പറ്റി ഞങ്ങള്‍ ആലോചിക്കുന്നത്. പക്ഷേ രണ്ടുപേര്‍ക്കും ജോലി വിടാന്‍ താത്പര്യമില്ലായിരുന്നു. 

അങ്ങനെ മൂന്ന് വര്‍ഷത്തോളം ഞങ്ങള്‍ പ്രണയം രഹസ്യമാക്കി വെച്ചു. ജോലിക്കിടയില്‍ ആരുമറിയാതെ സംസാരിച്ചും പാര്‍ട്ടിക്കിടയില്‍ മറ്റുള്ളവര്‍ പോകാന്‍ കാത്ത്, ഒരുമിച്ചിറങ്ങി, അങ്ങനെയൊക്കെയായിരുന്നു ഞങ്ങളുടെ പ്രണയം. അധികം വൈകാതെ ഈ ബന്ധം വെറും കളിതമാശയല്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ മുസ്‌ലിമും യാതിന്‍ ഹിന്ദുവുമായതിനാല്‍ പ്രശ്നങ്ങളുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. ഞാനതിനെ നേരിടാന്‍ തയ്യാറായിരുന്നു. പക്ഷേ അവന്‍ കുറച്ച് സമയമെടുത്തു. 

പിന്നെ ടെന്‍ഷന്റെ ദിനങ്ങളായിരുന്നു. ഒരുമിച്ച് പുറത്തുപോയ ഒരിക്കല്‍ യാതിന്‍ എന്നോട് പ്രണയം തുറന്നുപറഞ്ഞു. മറ്റാരെക്കുറിച്ചും അറിയില്ലെന്നും ജീവിതകാലം മുഴുവന്‍ ഒപ്പമുണ്ടാകണമെന്നും അതിന് വേണ്ടി പോരാടാന്‍ ഭയമില്ലെന്നും അവന്‍ പറഞ്ഞു. 

ആദ്യം പറഞ്ഞത് യാതിന്റെ വീട്ടിലായിരുന്നു. അവന്റെ അമ്മ കരഞ്ഞു, ഒരിക്കലും ഒരു മുസ്‌ലിം പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞു. എന്റെ വീട്ടില്‍ അമ്മക്ക് കുഴപ്പമില്ലായിരുന്നു. എന്നാല്‍ അച്ഛന്‍ കര‍ഞ്ഞു, ഞാന്‍ അച്ഛന്റെ ഹൃദയം തകര്‍ത്തെന്ന് പറഞ്ഞു. ഒരു വര്‍ഷത്തോളും മാതാപിതാക്കളെ സമ്മതിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. യാതിന്റെ വീട്ടുകാര്‍ ഒടുവില്‍ സമ്മതിച്ചു. എന്റെ വീട്ടില്‍ അമ്മ സമ്മതിച്ചു, പക്ഷേ അച്ഛന്‍ വിസമ്മതിച്ചു. അച്ഛന്റെ മനസ്സ് മാറുമെന്നും വിവാഹം നിശ്ചയിച്ചുകൊള്ളാനും അമ്മ പറഞ്ഞു. 

അങ്ങനെ അച്ഛന്റെ മനസ്സ് മാറുമെന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ വിവാഹത്തിനൊരുങ്ങി. വിവാഹമോതിരം തിരഞ്ഞെടുക്കുന്നതിനിടയില്‍ യാതിന്‍ എന്നോടുപറഞ്ഞു, ''എനിക്കറിയാം അച്ഛന്‍ ഇല്ലാത്തത് നിനക്ക് വലിയ ബുദ്ധിമുട്ടാണെന്ന്. പക്ഷേ ഒരു നിമിഷത്തേക്ക് പോലും ഈ വിവാഹം ഒരു അബദ്ധമായിരുന്നു എന്ന് നിനക്ക് തോന്നില്ല'.

എന്റെ അമ്മയും സഹോദരനും മാത്രമാണ് എന്റെ വിവാഹത്തിനെത്തിയത്. വിവാഹച്ചടങ്ങിനുള്ള തുക കൊടുത്തതും വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തതും വാങ്ങിയതും എല്ലാം ഞാനൊറ്റക്കാണ്. പക്ഷേ വിവാഹവേദിയിലേക്ക് നടക്കുമ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു, എന്റെ അച്ഛനില്ലല്ലോ എന്നോര്‍ത്ത്. 

ഞാനും യാതിനും വിവാഹിതരായിട്ട് ഒരുവര്‍ഷം കഴിഞ്ഞു. ഓരോ ദിവസവും ഞങ്ങള്‍ക്ക് ആഘോഷമാണ്. എന്നെ ഇത്ര സന്തോഷവതിയായി അഛ്ഛന്‍ കാണണം എന്നത് എന്റെ ആഗ്രഹമാണ്. ഒരിക്കല്‍ സ്വന്തം മകളെ അദ്ദേഹം അംഗീകരിക്കുമെന്നും ജീവിതത്തിലേക്ക് തിരികെ വിളിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. അത് മാത്രമാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്.''

MORE IN SPOTLIGHT
SHOW MORE
Loading...
Loading...