മരിച്ചുകിടന്ന കിടക്കയില്‍ പേടിപ്പെടുത്തുന്ന പാവയും; ജാക്സന്റെ മരണത്തില്‍ വെളിപ്പെടുത്തല്‍

michael-jackson
SHARE

പോപ്പ് ഇതിഹാസം മൈക്കിൾ ജാക്സൺ ഓര്‍മ്മയായിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. വിവാദങ്ങളുടെ തോഴനായ ജാക്സൻ മരണത്തിലും നിഗൂഢതകള്‍ ബാക്കിയാക്കിയാണ് മടങ്ങിയത്

ജാക്സന്‍റെ മരണ കാരണമെന്തെന്ന ചോദ്യമാണ് ആരാധകരുടെ മുന്നിൽ ഇപ്പോഴും ചുരുളഴിയാത്ത രഹസ്യമായി തുടരുന്നത്. ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധപുലർത്തിയിരുന്ന അദ്ദേഹത്തിന്‍റെ അസ്വാഭാവിക മരണം കൊലപാതകമാണെന്നാണ് പലരും വിശ്വസിക്കുന്നത്.

മൈക്കിൾ ജാക്സന്‍റെ മരണ വിവരമറിഞ്ഞ് ആദ്യമെത്തിച്ചേര്‍ന്നത് അന്വേഷണ ഉദ്യോഗസ്ഥരായിരുന്നു. സംഭവം നടന്ന് വർഷങ്ങൾ പിന്നിടുമ്പോഴും അന്ന് കണ്ട കാഴ്ചകളൊക്കെ ഇപ്പോഴും ഞെട്ടിപ്പിക്കുന്നുണ്ടെന്നാണ് അവരുടെ വെളിപ്പെടുത്തൽ.

ചിതറി കിടന്നിരുന്ന നിലയിൽ സിറിഞ്ചുകളും വിചിത്രമായ ചില കുറിപ്പുകളും മുറിക്കുള്ളിൽ ഉണ്ടായിരുന്നു. കിടക്കയിൽ പേടിപ്പെടുത്തുന്ന തരത്തിൽ ഒരു പാവയും ഉണ്ടായിരുന്നെന്നാണ് ഇവർ പറയുന്നത്. 'കില്ലിംഗ് മൈക്കിൾ ജാക്സൺ' എന്ന ഡോക്കുമെന്‍ററിയിലാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

ലോകത്തെ ഇളക്കിമറിച്ച ഇതിഹാസം വേദിയില്‍ നിന്ന് മറഞ്ഞെങ്കിലും ജാക്സൻ തന്‍റെ സംഗീതത്തിലൂടെ ഇന്നും ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തിലുണ്ട്

MORE IN SPOTLIGHT
SHOW MORE
Loading...
Loading...