മോഹൻലാലിനായി ഒരുങ്ങുന്നു കൂറ്റൻ വിശ്വരൂപ ശിൽപം , ലക്ഷ്യം ലോകറെക്കോര്‍ഡ്

sculpture-mohanlal
SHARE

കോവളം: വെള്ളാറിൽ സജ്ജമായി വരുന്ന കരകൗശല ഗ്രാമത്തിൽ തടിയിൽ കൂറ്റൻ വിശ്വരൂപ ശിൽപം അവസാനവട്ട മിനുക്കു പണിയിൽ.  നടൻ മോഹൻലാലാണ് ഇതിന് ഓർഡർ നൽകിയിട്ടുള്ളത്.  മഹാഭാരത കഥാസന്ദർഭങ്ങളെല്ലാമുള്ള    ഈ ശിൽപം ഇത്തരത്തിൽ ആദ്യത്തേതാണെന്നും ലോക റെക്കോർഡ്  ലക്ഷ്യമിട്ടാണ്  10 അടി ഉയരത്തിലുള്ള ശിൽപം ചെയ്യുന്നതെന്നും മുഖ്യ ശിൽപി നാഗപ്പൻ പറഞ്ഞു.

മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളുൾപ്പെട്ടതാണ് വിശ്വരൂപം.  മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണൻ.  സൂക്ഷ്മതയും അതിലേറെ ക്ഷമയും വേണ്ട പരിശ്രമം ഒന്നര വർഷത്തിനു ശേഷമാണു പൂർണതയിലേക്ക് കടക്കുന്നതെന്നു ശിൽപി. ഏകദേശം 400  കഥാപാത്രങ്ങളാണ് പീഠത്തിലുള്ളത്.  2 വർഷം മുൻപ് 6 അടിയിൽ നിർമിച്ച വിശ്വരൂപം നടൻ മോഹൻലാൽ വാങ്ങിയിരുന്നു. 

ശിൽപം ഇഷ്ടപ്പെട്ട നടൻ തന്നെയാണു വലിയ വിശ്വരൂപത്തിനും  ഓർഡർ നൽകിയതെന്ന് നാഗപ്പൻ വ്യക്തമാക്കി. ഇത്രയും ഉയരമുള്ള ലോകത്തെ ആദ്യ തടി ശിൽപമാണിതെന്നും  നാഗപ്പൻ പറയുന്നു.രാധാകൃഷ്ണൻ, രാമചന്ദ്രൻ, പീഠം വിജി, സജി, ഭാഗ്യരാജ്, സോമൻ എന്നിവരും ചേർന്നാണ് ശിൽപം യാഥാർഥ്യമാക്കുന്നത്. 3 മാസത്തിനുള്ളിൽ പൂർത്തിയാകും

MORE IN SPOTLIGHT
SHOW MORE
Loading...
Loading...