അനുഷ്ക ബ്രസല്‍സില്‍; വൈകാതെ വീണ്ടും കോലിക്കൊപ്പം ലണ്ടനില്‍

virushka
SHARE

വിരാട് കോലിയെ കളിക്കളത്തിൽ കാണുന്നത് പോലെ തന്നെ ആരാധകർക്ക് പ്രിയപ്പെട്ടതാണ് ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്കയ്ക്കൊപ്പം കാണുന്നത്.  ഇരുവരും പ്രണയത്തിലായതുമുതൽ പൊതുവേദികളിലും മാച്ചുകളിലും ഒന്നിച്ചെത്താറുമുണ്ട്. ലോകകപ്പ് തുടങ്ങിയതുമുതൽ കോലി കളിക്കളത്തിൽ നിറഞ്ഞ് നിൽക്കുന്നു. കഴിഞ്ഞാഴ്ച വിരാടിനെ കാണാന്‍ അനുഷ്ക ലണ്ടനില്‍ എത്തിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ ആരാധകര്‍ പകര്‍ത്തിയിരുന്നു

വിവാഹ ശേഷം കോലിക്കൊപ്പം അധികം സമയം ചിലവഴിക്കാൻ കഴിയുന്നില്ലെന്ന് അടുത്തിടെ അനുഷ്ക മനസ്സ് തുറന്നിരുന്നു. പരിശീലനവും മാച്ചുകളുമായി കോലിയും ഷൂട്ടിങ്ങിനായി അനുഷ്കയും തിരിക്കിലാണ്. കുടുംബ ജീവിതവും കരിയറും ഒന്നിച്ച് കൊണ്ടു പോകാൻ തുടങ്ങിയതോടെ വിരുഷ്കയെ മാതൃകാ ദമ്പതികളായാണ് കരുതുന്നത്.

എന്നാൽ ലോകകപ്പിന് മുന്നോടിയായി കളിക്കാർ കുടുംബത്തെ ഒപ്പം കൂട്ടുന്നതിന് ബിസിസിഐ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതനുസരിച്ച് 15 ദിവസം മാത്രമേ ഭാര്യമാർക്ക് ഒപ്പം നിൽക്കാനാവ‌ൂ. 

ജോലി സംബന്ധമായ ചില തിരക്കുകളുമായി അനുഷ്ക ബെൽജിയത്തിലുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ ചിത്രങ്ങൾ പങ്കുവച്ചത്. അനുഷ്ക ഈ മാസം അവസാനത്തേടെ കോലിക്കടുത്തേക്ക് എത്തുമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...