ആ കുട്ടികളെയെങ്കിലും സദാചാരത്തിൽ നിന്നും ഒഴിവാക്കണം; പിന്തുണച്ച് ഡോക്ടറുടെ കുറിപ്പ്

alappuzha-soumya3
സൗമ്യ
SHARE

സിവിൽ പൊലീസ് ഒാഫീസർ സൗമ്യയുടെ മരണവുമായി ബന്ധപ്പെട്ട് സൗമ്യയെ അപമാനിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നതിനെതിരെ ഡോക്ടറുടെ കുറിപ്പ്. ഒരു സ്ത്രീയെ ഒരുവൻ കൊന്നതിനെ ന്യായീകരിക്കുന്ന തരം കമന്റുകളാണ് അധികവും കാണുന്നത്. ഇതിനെതിരെ സംസാരിക്കുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ.

ഡോക്ടറുടെ കുറിപ്പ് വായിക്കാം

അവളാണ് അവനെ തേച്ചത്. അവൾക്ക് വിധിച്ചത് കിട്ടി" .. "ഭർത്താവിനോട് പറയാതെ അവൾ ഒളിപ്പിച്ചില്ലേ? അപ്പോൾ അതിൽ കള്ളത്തരമുണ്ട്...."

ഒരു സ്ത്രീയെ ഒരുവൻ കൊന്നതിനെ ന്യായീകരിക്കുന്ന തരം കമെന്റുകളാണ് അധികവും കാണുന്നത്. ഭർത്താവിനോട് പറയാതിരുന്നതിന്റെ കാരണങ്ങൾ പലതുണ്ടാകും. ആ ഭർത്താവിന്റെയും ഭാര്യയുടെയും അടുപ്പമളക്കുവാൻ നമുക്കെങ്ങനെ സാധിക്കും? 

എന്ത് വന്നാലും ഭർത്താവിനോട് പറയാതെ കൊണ്ടുനടന്നത് ഒരുപക്ഷേ അയാൾ ആകെയുള്ള ഗൾഫിലെ ജോലി കളഞ്ഞു നാട്ടിൽ വരുമെന്ന് കരുതിയാണെങ്കിലോ? അതുമല്ലെങ്കിൽ മറ്റ് പല കാരണങ്ങൾ കൊണ്ട് അവൾ പറഞ്ഞിട്ടുണ്ടാകില്ല. എന്തൊരു സമൂഹമാണിത്? കൊലപാതകത്തിന് പ്രോത്സാഹനം നൽകുന്ന കമന്റുകളും പോസ്റ്റുകളും.

ദിനംപ്രതി സ്ത്രീകൾക്ക് എതിരെ അതിക്രമങ്ങൾ വർധിക്കുന്നത് വെറുതെയല്ല എന്നു തോന്നുന്നു. കൊലപാതകികളെ ന്യായീകരിക്കുവാൻ ഒരുപാട് മനുഷ്യരുണ്ടിവിടെ. പ്രത്യേകിച്ചും സ്ത്രീകൾ തന്നെ മുൻപന്തിയിൽ.

3 കുട്ടികളുണ്ട്. അദ്ദേഹം ഗൾഫിലെ ജോലി നിർത്തി. സർക്കാർ ഇതുവരെ സഹായം ഒന്നും കൊടുത്തിട്ടില്ല. ഭാര്യയുടെ ജോലി ഭർത്താവിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. 3 കുട്ടികളുണ്ട് അതു മറക്കരുത്. അവർ സ്വസ്ഥതയോടെ ജീവിച്ചോട്ടെ. ആ കുട്ടികളെയെങ്കിലും സദാചാരത്തിൽ നിന്നും ഒഴിവാക്കണം. സമൂഹം അധഃപതിക്കുന്ന രീതിയിൽ ഒരു കൊലപാതകത്തെ ന്യായീകരിക്കരുതെ.

ഡോ. ഷിനു ശ്യാമളൻ

MORE IN SPOTLIGHT
SHOW MORE
Loading...
Loading...