ഭാര്യയ്ക്ക് അഞ്ച് കോടിയുടെ ലംബോര്‍ഗിനി സര്‍പ്രൈസായി സമ്മാനിച്ച് മലയാളി; വിഡിയോ

lamborgini-gifted
SHARE

അപ്രതീക്ഷിതമായി ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക് മധുരം കൂടും. അത് പ്രിയപ്പെട്ടവരില്‍ നിന്നാകുമ്പോള്‍ ഇരട്ടിമധുരം. അത്തരത്തിലൊരു സന്തോഷത്തിന്റെ കഥയാകും ഡോ. നിലൂഫർ ഷെരിഫിന് പറയാനുണ്ടാകുക. ലാഫെമേ സിഇഒയും മലയാളിയുമായി നിലൂഫറിന് ലംബോർഗിനി സമ്മാനിച്ചത് മറ്റാരുമല്ല, ഭര്‍ത്താവ് റോഹിത് തന്നെയാണ്. ഏറെക്കാലത്തെ സ്വപ്നമാണ് ലംബോർഗിനിയിലൂടെ സഫലമായത് എന്നാണ് സൂപ്പർകാർ സ്വന്തമാക്കി റോഹിത് പറഞ്ഞത്. തനിക്ക് ഇത്ര വലിയ സപ്രൈസ് സമ്മാനിച്ച ഭർത്താവിനുള്ള നന്ദിയും ലംബോർഗിനി ബെംഗ്ലളൂരു പുറത്തിറക്കിയ വിഡിയോയിൽ നിലൂഫർ പറയുന്നുണ്ട്.

ലംബോർഗിനി ഹുറാകാന്റെ എല്‍പി 610-4 എന്ന മോഡലാണ് ബെംഗ്ലളൂരു  ഡീലർഷിപ്പിൽ ഇന്ന് ഇവര്‍ സ്വന്തമാക്കിയത്. ഏകദേശം 3.7 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ടാക്‌സും ഇന്‍ഷുറന്‍സും അടക്കം ഓണ്‍റോഡ് വില ഏകദേശം 5 കോടി രൂപയാകും എന്നാണ് പ്രതീക്ഷ.

ലംബോര്‍ഗിനിയുടെ ലൈനപ്പിലെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഹുറാകാന്‍. 2014 ജനീവ ഓട്ടോഷോയില്‍ വെച്ചാണ് ഹുറാകാനെ ലംബോര്‍ഗിനി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 5.2 ലീറ്റര്‍ വി 10 എന്‍ജിന്‍ ഉപയോഗിക്കുന്ന ഈ സൂപ്പര്‍കാറിന് 610 പിഎസ് കരുത്തുണ്ട്. പൂജ്യത്തില്‍ നിന്നു 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 2.5 സെക്കന്റുകള്‍ മാത്രം മതി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...